ചെന്നൈ: 18 എംഎല്‍എമാരെ അയോഗ്യരാക്കിയ തമിഴ്‌നാട് സ്പീക്കറുടെ നടപടി മദ്രാസ് ഹൈക്കോടതി ശരിവെച്ചു. ജസ്റ്റീസ് എ. സത്യനാരായണനാണ് വിധി പ്രസ്ഥാവിച്ചിരിക്കുന്നത്. വിധിയെത്തുടര്‍ന്ന് 18 മണ്ഡലങ്ങളിലും ഉപതിരഞ്ഞെടുപ്പ് നടക്കും. ഇതോടെ ഇടപ്പാടി സര്‍ക്കാരിന് താത്കാലിക ആശ്വാസമാണുണ്ടായിരിക്കുന്നത്.
മദ്രാസ് ഹൈക്കോടതി വിധി തിരിച്ചടിയല്ലെന്നും ഓരോന്നും തങ്ങള്‍ക്ക് ഒരു അനുഭവമാണ്. സത്യമെന്താണെന്ന് തമിഴ്‌നാട്ടിലെ ജനങ്ങള്‍ക്ക് അറിയാമെന്നും ടിടിവി ദിനകരന്‍ പറഞ്ഞു. എന്നാല്‍, കേസിന് അപ്പീല്‍ നല്‍കുമെന്നകാര്യത്തില്‍ വ്യക്തമല്ല. 18 എംഎല്‍എ മാരുമായി കൂടിയാലോചിച്ച ശേഷം തീരുമാനം പറയാമെന്നും അദ്ദേഹം പറഞ്ഞു. ഉപതിരഞ്ഞെടുപ്പുകളെ നേരിടുവാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. തങ്ങള്‍ ഏതു സാഹചര്യവും അഭിമുഖീകരിക്കാന്‍ തയ്യാറെന്നും വിധിയെപറ്റി ടിടിവി ദിനകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, ഉപതിരഞ്ഞെടുപ്പ് നടക്കുകയാണെങ്കില്‍ ഭരണകക്ഷിയുടെ നില പരുങ്ങലില്‍ തന്നെയാണ്. കോടതി വിധി അനുകൂലമാകുന്ന പക്ഷം 18 എംഎല്‍എമാര്‍ അടക്കം ദിനകരപക്ഷത്ത് എംഎല്‍എമാരുടെ എണ്ണം 23ല്‍ എത്തുമായിരുന്നു. തുടര്‍ന്ന്, അവിശ്വാസപ്രമേയം കൊണ്ടു വന്നാല്‍ പ്രതിപക്ഷത്തിന്റെ സഹായത്തോടെ ടിടിവിക്ക് സര്‍ക്കാറിനെ താഴെയിടാനാകുമായിരുന്നു. കോടതി വിധിയോടെ ഈ സ്വപ്‌നമാണ് ടിടിവിക്ക് നഷ്ടമായിരിക്കുന്നത്.
ജൂണ്‍ 14ന് കേസില്‍ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഇന്ദിരാബാനര്‍ജി സ്പീക്കറുടെ നടപടി അംഗീകരിച്ചപ്പോള്‍ ജസ്റ്റിസ് എം സുന്ദറും വിയോജിച്ചു. തുടര്‍ന്നാണ് കേസ് ജസ്റ്റിസ് എം സത്യനാരായണന് മുന്നിലെത്തിയത്.
from mangalam.com https://ift.tt/2D4B4U6
via IFTTT
No comments:
Post a Comment