കോട്ടയം: ശബരിമല പ്രശ്‌നത്തില്‍ ഇടഞ്ഞുനില്‍ക്കുന്ന എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളിയെ അനുനയിപ്പിക്കാന്‍ ഒരുങ്ങി ആര്‍എസ്എസ്. അതിന്റെ ഭാഗമായി അയ്യപ്പ കര്‍മ്മസമിതി പ്രതിനിധികള്‍ വൈകിട്ട് വെള്ളാപ്പള്ളി നടേശനെ കാണും.
വെള്ളാപ്പള്ളിയെ അനുനയിപ്പിക്കാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് ഹിന്ദു ഐക്യവേദിയുള്ളത്. അദ്ദേഹം ഹിന്ദു സമാജത്തിനൊപ്പം നില്‍ക്കുമെന്നാണ് കരുതുന്നതെന്നും ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്. ബിജു വ്യക്തമാക്കി.
ശബരിമല വിധിയുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രതിഷേധങ്ങള്‍ക്കെതിരെ എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ രംഗത്തുവന്നിരുന്നു. സുപ്രീം കോടതി വിധിയെ അംഗീകരിക്കാന്‍ നമ്മള്‍ ബാധ്യസ്ഥരാണ് എന്ന അദ്ദേഹം പറഞ്ഞിരുന്നു.
സമരത്തിന് പങ്കെടുക്കുന്ന രാജകുടുംബത്തേയും ബിജെപിയേയും കോണ്‍ഗ്രസിനേയും അദ്ദേഹം വിമര്‍ശിച്ചിരുന്നു. സര്‍ക്കാരിന് ആശ്വാസം നല്‍കുന്നതാണ് വെള്ളാപ്പള്ളിയുടെ ഈ നിലപാട്.
from mangalam.com https://ift.tt/2pUyHL7
via IFTTT
No comments:
Post a Comment