വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി കബളിപ്പിച്ചില്ലായിരുന്നെങ്കില്‍ അധികാരത്തില്‍ വരുമായിരുന്നില്ല ; ബിജെപി നേതാവ് നിതിന്‍ ഗഡ്ക്കരി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, October 11, 2018

വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി കബളിപ്പിച്ചില്ലായിരുന്നെങ്കില്‍ അധികാരത്തില്‍ വരുമായിരുന്നില്ല ; ബിജെപി നേതാവ് നിതിന്‍ ഗഡ്ക്കരി

മുംബൈ: നാട്ടുകാരെ പറ്റിച്ചില്ലായിരുന്നെങ്കില്‍ ബിജെപിയ്ക്ക് കേന്ദ്രത്തില്‍ ഭരണത്തില്‍ ഏറാന്‍ കഴിയുമായിരുന്നില്ലെന്നു ബിജെപി ദേശീയ നേതാവും കേന്ദ്രമന്ത്രിയുമായ നിതിന്‍ ഗഡ്ക്കരി. ഒരിക്കലും അധികാരത്തില്‍ ചെല്ലാന്‍ പറ്റില്ലെന്ന് വ്യക്തമായിഅറിയാമായിരുന്നതിനാലാണ് വ്യജ വാഗ്ദാനം നല്‍കാന്‍ തീരുമാചിച്ചതെന്നും ബിജെപി ദേശീയ നേതാവ് ഒരു ടെലിവിഷന്‍ പരിപാടിയില്‍ വ്യക്തമാക്കിയത്.

ഗതാഗതമന്ത്രിയുടെ പ്രസ്താവന പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുകയും വ്യാജ വാഗ്ദാനമെന്ന് പ്രതിപക്ഷം ഉയര്‍ത്തിയിരിക്കുന്ന ആരോപണത്തിന് വടിയായി മാറുകയും ചെയ്തിരിക്കുകയാണ്. ''ഒരിക്കലൂം അധികാരത്തില്‍ വരാന്‍ പോകുന്നില്ലെന്ന് ഞങ്ങള്‍ക്ക് അറിയായിരുന്നു. അതുകൊണ്ട് നീണ്ട വാഗ്ദാനങ്ങള്‍ നല്‍കാനാണ് ഞങ്ങള്‍ നിര്‍ദേശിച്ചത്. അധികാരത്തില്‍ ഇരിക്കുമ്പോള്‍ ഞങ്ങള്‍ നല്‍കിയ വാഗ്ദാനം പൊതുജനം ഓര്‍മ്മിപ്പിച്ചുകൊണ്ടേയിരിക്കുമ്പോള്‍ ഞങ്ങള്‍ ചിരിക്കാനേ പറ്റൂ.

യാഥാര്‍ത്ഥ്യമില്ലാത്ത വാഗ്ദാനങ്ങളുടെ പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പില്‍ ബിജെപി ജയിച്ചതെന്ന് ടെലിവിഷന്‍ പരിപാടിയില്‍ പറയുന്നു. എന്തായാലും സംഭവത്തില്‍ കോണ്‍ഗ്രസ് പെട്ടെന്ന് തന്നെ ചാടിപ്പിടിച്ചു. ബിജെപി സര്‍ക്കര്‍ നുണകൊണ്ടും വ്യാജവാഗ്ദാനങ്ങള്‍ കൊണ്ടും കെട്ടിപ്പൊക്കിയതാണെന്ന് ഗഡക്കാരി തെളിയിച്ചിരിക്കുകയാണെന്ന അടിക്കുറിപ്പോള്‍ ട്വിറ്ററില്‍ വീഡിയോ വ്യാപകമായി പ്രചരിപ്പിക്കുന്ന തിരക്കിലാണ് കോണ്‍ഗ്രസ്. ബിജെപി സര്‍ക്കാര്‍ നാലുവര്‍ഷം പൂര്‍ത്തിയായിരിക്കെ ഒട്ടേറെ വാഗ്ദാനങ്ങളാണ് പാലിക്കപ്പെടാതെ നില്‍ക്കുന്നത്.

സ്റ്റാന്‍ഡ് അപ്പ് ഇന്ത്യയും സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യയും വഴി മുദ്രാ പദ്ധതിക്ക് കീഴില്‍ സ്വയം സംരംഭകങ്ങള്‍ വഴി ഒമ്പത് കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നാണ് അമിത് ഷാ പറഞ്ഞിരുന്നത്. എന്നാല്‍ എംപ്‌ളോയീസ് പ്രൊവിഡന്‍ ഫണ്ട് ഓര്‍ഗനൈസേഷന്‍ കണക്കുകള്‍ പ്രകാരം 2018 ഫെബ്രുവരി മുതല്‍ ആറു മാസം കൊണ്ട് സൃഷ്ടിച്ചത് 22 ലക്ഷം തൊഴിലവസരമാണ്. അതേസമയം വര്‍ഷം രണ്ടു കോടി യുവാക്കള്‍ക്ക് ബിജെപി സര്‍ക്കാര്‍ തൊഴില്‍ കണ്ടെത്തി നല്‍കണമെന്നും ചൈന 24 മണിക്കൂറില്‍ 50,000 തൊഴിലവസരം സൃഷ്ടിക്കുമ്പോള്‍ 24 മണിക്കൂറില്‍ 450 ആണ് ഇന്ത്യ കണ്ടെത്തുന്നതെന്നാണ് രാഹുല്‍ഗാന്ധി ആക്ഷേപിച്ചത്.

വിലക്കയറ്റം സര്‍ക്കാര്‍ കൃത്യമായി നിരീക്ഷിക്കുമെന്നുമായിരുന്നു മറ്റൊരു വാഗ്ദാനം. പൂഴ്ത്തിവെയ്പ്പിനും കരിഞ്ചന്തയ്ക്കും എതിരേ ശക്തമായി നടപടിയെടുക്കുമെന്നായിരുന്നു മറ്റൊന്ന്. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ പ്രത്യേക കോടതി ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. അതുപോലെ തന്നെ പെട്രോളിന്റെ വില ഇതുവരെ രാജ്യത്ത് പിടിച്ചു നിര്‍ത്താനും പറ്റിയിട്ടില്ല. ബിജെപി അധികാരത്തില്‍ വന്ന ശേഷം രാജ്യം കണ്ടത് അനുദിനം ഉയര്‍ന്നു കൊണ്ടിരിക്കുന്ന റെക്കോഡ് സൃഷ്ടിച്ച ഇന്ധന വിലയാണ്.

അടിസ്ഥാന വസ്തുക്കളായ വൈദ്യൂതി, വെള്ളം, ശൗചാലയങ്ങള്‍ എലലാവരും എന്നായിരുന്നു ബിജെപിയുടെ മറ്റൊരു തെരഞ്ഞെടുപ്പ് വാഗ്ദാനം. എന്നാല്‍ രാജ്യത്തിന്റെ പലഭാഗത്തും ഇപ്പോഴും വീടുകള്‍ക്ക് ശൗചാലയങ്ങള്‍ ഇല്ലെന്നതാണ് വസ്തുത.

അഹമ്മദബാദിനും മുംബൈയ്ക്കും ഇടയില്‍ ഓടേണ്ടിയിരുന്ന ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയായിരുന്നു മറ്റൊന്ന്. ഇക്കാര്യത്തില്‍ കഴിഞ്ഞ വര്‍ഷത്തെ ഗുജറാത്ത് തെരഞ്ഞെടുപ്പിന് മുമ്പായി ഇക്കാര്യത്തില്‍ ചില കാര്യങ്ങള്‍ ചെയ്‌തെന്നതൊഴിച്ചാല്‍ ഒന്നുമായില്ല.

ഓരോരുത്തരുടെയും അക്കൗണ്ടില്‍ 15 ലക്ഷം ഇടുമെന്നും വിദേശ ബാങ്കുകളിലെ കള്ളപ്പണം തിരിച്ചെത്തിക്കുമെന്നുമായിരുന്നു വാഗദ്ാനം. എന്നാല്‍ അത് വാഗ്ദാനമായി തന്നെ നില നില്‍ക്കുന്നു. നിങ്ങളുടെ അക്കൗണ്ടില്‍ മോഡി സര്‍ക്കാര്‍ 15 ലക്ഷം നിക്ഷേപിച്ചോ എന്ന് ചോദിച്ചാണ് രാഹുല്‍ഗാന്ധി ബിജെപി സര്‍ക്കാരിനെ ആക്ഷേപിക്കുന്നത്.

പാര്‍ലമെന്റിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം ഭരണഘടനാ ഭേദഗതിയിലൂടെ കൊണ്ടുവരുമെന്നും പറഞ്ഞിരുന്നു. കോണ്‍ഗ്രസ് നയിച്ച യുപിഎ സര്‍ക്കാര്‍ 2010 മാര്‍ച്ചില്‍ വനിതാ സംവരണ ബില്ല് രാജ്യസഭയില്‍ പാസ്സാക്കിയത് അതേപടി നില്‍ക്കുകയാണ്. ലോകസഭയില്‍ ഭൂരിപക്ഷം ഉണ്ടായിട്ടും അധോസഭയ്ക്ക് അപ്പുറത്തേക്ക് അതിനെ കൊണ്ടുവരാന്‍ മോഡി സര്‍ക്കാര്‍ കൂട്ടാക്കുന്നില്ല. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പായി ഇനി മൂന്ന് പാര്‍ലമെന്റ് സെഷന്‍ മാത്രമാണ് ഇനി സര്‍ക്കാരിന് മുന്നിലുള്ളത്.

ഉല്‍പ്പാദന പ്രക്രിയയില്‍ ചെലവിന്റെ 50 ശതമാനം ലാഭം കര്‍ഷകര്‍ക്ക് കിട്ടുന്ന രീതിയില്‍ എപിഎംസി ആക്ട് നവീകരിക്കുമെന്ന വാഗ്ദാനം ഇതുവരെ പാലിച്ചിട്ടില്ല. കോണ്‍ട്രാക്ട് ഫാമിംഗ് ആക്ടിന്റെ കരടുരൂപം കാര്‍ഷിക മന്ത്രാലയം പുറത്തിറക്കിയെങ്കിലും ആക്ട് ഇപ്പോഴും ആ രൂപത്തില്‍ തന്നെ കിടക്കുകയാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കര്‍ഷകര്‍ ദുരിതത്തിലാണ്. ഇപ്പോഴും കര്‍ഷക ആത്മഹത്യകള്‍ തുടരുന്നു. 2014 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മിക്കയിടങ്ങളിലും ബിജെപി കര്‍ഷകപ്രശ്‌നങ്ങള്‍ പ്രചരണത്തിന് ഉപയോഗിക്കുകയും ചെയ്തു.

കര്‍ഷക വായ്പയും വിളകളുടെ ഇന്‍ഷുറന്‍സും ഇപ്പോഴും വലിയ ആശങ്കയ്ക്ക് കാരണമായി തുടരുകയാണ്. അതുപോലെ വാഗ്ദാനം ചെയ്ത അഗ്രി റെയ്ല്‍ നെറ്റ്‌വര്‍ക്കും ഒരു വികസനവുമില്ലാതെ തുടരുന്നു. നാലു വര്‍ഷമായി മോഡി സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത ലോക്പാലിലും ഒന്നും നടന്നിട്ടില്ല. അതും ഇപ്പോള്‍ വരയ്ക്ക് പുറത്താണ്. വാഗ്ദാനം ചെയ്യപ്പെട്ട ഭരണ നവീകരണവും നടപ്പിലായില്ല. 2016 ജൂലൈ 5 നായിരുന്നു മോഡി മന്ത്രിസഭയുടെ രണ്ടാമത്തെ പുനസംഘടന നടന്നത്. എന്നിട്ടും മന്ത്രിമാരുടെ എണ്ണം മന്‍മോഹന്‍ സര്‍ക്കാരിന്റെ അവസാന കാലത്തേതിന് സമാനമായ 78 ലെ എത്തിയുള്ളൂ.



from mangalam.com https://ift.tt/2A4lZPO
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages