ഞങ്ങള്‍ വല്ലതും പറഞ്ഞാല്‍ 'മുട്ടവടി'യ്ക്ക് പുറം അടിച്ച് പൊളിക്കും; പറയുന്നത് എന്‍.എസ്.എസാണെങ്കില്‍ അടി 'മയില്‍പ്പീലി'കൊണ്ട്; സര്‍ക്കാരിനെതിരെ വെള്ളാപ്പള്ളി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, October 11, 2018

ഞങ്ങള്‍ വല്ലതും പറഞ്ഞാല്‍ 'മുട്ടവടി'യ്ക്ക് പുറം അടിച്ച് പൊളിക്കും; പറയുന്നത് എന്‍.എസ്.എസാണെങ്കില്‍ അടി 'മയില്‍പ്പീലി'കൊണ്ട്; സര്‍ക്കാരിനെതിരെ വെള്ളാപ്പള്ളി

ആലപ്പുഴ : സര്‍ക്കാരിനെതിരെ ആഞ്ഞടിപ്പ് എസ്.എന്‍.ഡി.പിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ശബരിമലയിലെ കോടതി വിധിയ്ക്ക് പിന്നാലെ എന്‍.എസ്.എസ് വര്‍ഗ്ഗീയത കളിക്കുകയാണ്. എന്‍.എസ്.എസിനെ വഴിവിട്ട് സഹായിച്ചതിനുള്ള അര്‍ഹിച്ച ശിക്ഷയാണ് എന്‍.എസ്.എസിന് ഇപ്പോള്‍ കിട്ടിയിരിക്കുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ഞങ്ങള്‍ വല്ലതും പറഞ്ഞാല്‍ സര്‍ക്കാര്‍ 'മുട്ടവടി'യ്ക്ക് പുറം അടിച്ച് പൊളിക്കും. എന്നാല്‍, പറയുന്നത് എന്‍.എസ്.എസാണെങ്കില്‍ അടി 'മയില്‍പ്പീലി'കൊണ്ടാണെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി. അവര്‍ തമ്പ്രാന്മാരും ഞങ്ങള്‍ അടിയാന്മാരുമെന്ന ചിന്തയാണ് എപ്പോഴും അവരെ മഥിക്കുന്നത്. ഒരു കൂടിയാലോചനയും ഇല്ല. അവര് തെളിക്കുന്ന വഴിയേ ഞങ്ങള്‍ ചെല്ലണമെന്നാണോ കരുതുന്നതെന്നും വെള്ളാപ്പള്ളി ചോദിച്ചു.

സിപിഎം ഇപ്പോള്‍ സവര്‍ണലോബിയുടെ നിയന്ത്രണത്തിലാണ്. പിന്നാക്കക്കാരന്റെ വോട്ടും മുന്നാക്കക്കാരന്റെ ഭരണവുമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. മൈക്രോഫിനാന്‍സ് കേസ് ഭയന്നല്ല, സര്‍ക്കാരിനെ പിന്തുണച്ചതെന്നും വെളളാപ്പളളി പറയുന്നു. മൈക്രോഫിനാന്‍സ്,ശാശ്വതികാനന്ദ കേസുകളില്‍ തന്നെ ഒരു ചുക്കും ചെയ്യാനാവില്ല. പിണറായിയല്ല, ആരു വന്നാലും ശരി. മൈക്രോഫിനാന്‍സിലെ അഞ്ചുകോടി പലിശസഹിതം തിരിച്ചടച്ചു. ഇടതുപക്ഷത്തെ പിന്തുണച്ചാല്‍ അപ്പോള്‍ പറയും കമ്മ്യൂണിസ്റ്റ് വ്യക്താവാണെന്ന്. മണിയാശാനുമായി കൊരുത്തപ്പോള്‍ പറഞ്ഞു, കമ്മ്യൂണിസ്റ്റ് ശത്രു എന്ന്. പ്രശ്‌നാധിഷ്ഠിതമാണ് തന്റെ നിലപാടെന്നും അദ്ദേഹം പറഞ്ഞു.

കിരീടമില്ലാത്ത പന്തളം രാജാവിനെ ഭരണത്തിന്റെ കിരീടമുളള പിണറായിയാണ് ചര്‍ച്ചയ്ക്ക് വിളിച്ചത്. തന്ത്രി കുടുംബത്തിന്റെയും രാജകുടുംബത്തിന്റെയും തലച്ചോര്‍ ചങ്ങനാശേരിയില്‍ പണയം വെച്ചിരിക്കുകയാണ്. അവര്‍ ചര്‍ച്ചയ്ക്ക് പോകാതിരുന്നത് അങ്ങേയറ്റം തെറ്റാണ്.



from mangalam.com https://ift.tt/2QDIyQy
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages