മുസ്ലീം പള്ളികളില്‍ സ്ത്രീകള്‍ക്ക് ​‍പ്രവേശനമില്ല ; ഹിന്ദു സംഘടനകള്‍ നല്‍കിയ പൊതു താല്‍പ്പര്യ ഹര്‍ജി ഹൈക്കോടതി തള്ളി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, October 11, 2018

മുസ്ലീം പള്ളികളില്‍ സ്ത്രീകള്‍ക്ക് ​‍പ്രവേശനമില്ല ; ഹിന്ദു സംഘടനകള്‍ നല്‍കിയ പൊതു താല്‍പ്പര്യ ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: മുസ്ലീം സ്ത്രീകളെ പളളികളില്‍ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുമഹാസഭ നല്‍കിയ പൊതുതാത്പര്യ ഹര്‍ജി ഹൈക്കോടതി തളളി. ഈ ആവശ്യം ഉന്നയിച്ച് ഒരു മുസ്ലീം വനിത പോലും പരാതി നല്‍കിയിട്ടില്ലെന്നു വിലയിരുത്തിയ ഹൈക്കോടതി ശബരിമല വിഷയവുമായി ഇതിനെ താരതമ്യപ്പെടുത്താന്‍ പറ്റില്ലെന്നും പറഞ്ഞു. ഇന്നലെയായിരുന്നു ഹര്‍ജി സമര്‍പ്പിക്കപ്പെട്ടത്.

ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്ക് പിന്നാലെ രാഷ്ട്രീയ ലക്ഷ്യത്തോടെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. പളളികളില്‍ മുസ്ലീംസ്ത്രീകളെ പ്രവേശിപ്പിക്കണമെന്നും പര്‍ദ്ദ ധരിക്കാന്‍ നിര്‍ബന്ധിക്കരുതെന്നുമാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്. അതേസമയം പള്ളികളില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കാത്തില്‍ പ്രതിഷേധിച്ചുള്ള മറ്റൊരു ഹര്‍ജി കൂടി ഉടന്‍ പരിഗണിക്കേണ്ടി വരും.

കോഴിക്കോട് കേന്ദ്രമായ മുസ്ലീം സ്ത്രീകളുടെ കൂട്ടായ്മ നിസയാണ് ഹര്‍ജി നല്‍കാനൊരുങ്ങുന്നത്. മുസ്ലീം പളളികളില്‍ ഇപ്പോഴും സ്ത്രീകളെ കയറ്റുന്നില്ല. സുന്നി വിഭാഗക്കാര്‍ സ്ത്രീകളെ പളളിയില്‍ കയറ്റുന്നത് വിലക്കുന്നു. മുജാഹിദ്, ജമാഅത്ത് വിഭാഗക്കാര്‍ പളളികളില്‍ സ്ത്രീകളെ അനുവദിക്കുന്നുണ്ടെങ്കിലും പ്രത്യേക വഴിയാണ് പ്രവേശനം നല്‍കുന്നത്. സ്ത്രീകളും പുരുഷന്മാരും ഒരുമിച്ചുള്ള ആരാധനയ്ക്ക് സമ്മതിക്കുന്നുമി​ല്ല.

മക്കയില്‍ ഹജ്ജ് കര്‍മം ചെയ്യുന്നത് പോലും ഒരുമിച്ചാണെന്നിരിക്കെ എന്തുകൊണ്ടാണ് മുസ്ലീം പളളികളില്‍ നിന്ന് സ്ത്രീകളെ കയറ്റാത്തതെന്നാണ് ഇവരുടെ ചോദ്യം. മുസ്ലീം പളളികളില്‍ ഇമാമായി പുരുഷന്‍മാരെ മാത്രം നിയോഗിക്കുന്നതിനെയും ഇവര്‍ ചോദ്യം ചെയ്യുന്നുണ്ട്. ഇക്കാര്യത്തില്‍ സമാനഗതിയില്‍ ആശയമുള്ള മറ്റു സംഘടനകളുടെ കൂടി സഹായത്തോടെ നിയമനടപടിക്ക് നീങ്ങാനാണ് നിസ ആലോചിക്കുന്നത്.



from mangalam.com https://ift.tt/2INMg7F
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages