തിരുവനന്തപുരം : ലൈംഗീക പീഡന പരാതിയില്‍ ഷൊര്‍ണ്ണൂര്‍ എം.എല്‍.എ പി.കെ ശശിയ്‌ക്കെതിരെ നടപടി ഉറപ്പായി. അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട് നാളത്തെ സെക്രട്ടേറിയേറ്റ് യോഗത്തില്‍ ചര്‍ച്ചയ്ക്ക് വെക്കും. ഈ യോഗത്തിലാകും ശശിക്കെതിരെ എന്തുനടപടിവേണം എന്ന കാര്യത്തില്‍ ഔപചാരിക തീരുമാനമെടുക്കുക. ശശിക്കെതിരായ പരാതിയ്‌ക്കൊപ്പം തനിക്കെതിരെ ഗൂഢാലോചനയുണ്ടെന്ന ശശിയുടെ പരാതിയും അന്വേഷിക്കും.
ഡിവൈഎഫ്‌ഐ പാലക്കാട് ജില്ലാക്കമ്മറ്റിയിലെ വനിതാ അംഗം നല്‍കിയ പരാതിയിലാണ് ശശിക്കെതിരെ സിപിഎം അന്വേഷണം നടത്തിയത്. പാര്‍ട്ടിസെക്രട്ടേറിയേറ്റ് അംഗങ്ങളായ പി.കെ ശ്രീമതിയും എ.കെ ബാലനുമാണ് പരാതി അന്വേഷിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി പരാതിക്കാരിയില്‍ നിന്നും ശശിയില്‍ നിന്നും രണ്ടു തവണ മൊഴിയെടുത്തിരുന്നു. ഒപ്പം പരാതിയി പ്രതിപാദിച്ചിട്ടുള്ള വ്യക്തികളില്‍ നിന്നും മൊഴിയെടുത്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.
എന്നാല്‍, ശശിക്കെതിരെ നടപടി സ്വീകരിക്കാന്‍ സെക്രട്ടേറിയേറ്റിന് അധികാരമില്ല.
from mangalam.com https://ift.tt/2pUxNOJ
via IFTTT
No comments:
Post a Comment