ഇറ്റലിക്ക് ആദ്യജയം, പോളണ്ടിന് തരംതാഴ്ത്തല്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, October 16, 2018

ഇറ്റലിക്ക് ആദ്യജയം, പോളണ്ടിന് തരംതാഴ്ത്തല്‍

വാഴ്സ: പോളണ്ടിനെ തോൽപ്പിച്ച് ഇറ്റലി യുവേഫ നാഷൻസ് ഫുട്ബോൾ ലീഗിലെ ആദ്യജയം സ്വന്തമാക്കി. ഞായറാഴ്ച രാത്രി നടന്ന മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് അസൂറികളുടെ ജയം. ഇഞ്ചുറി ടൈമിൽ ക്രിസ്റ്റ്യാനോ ബിരാഗിയുടെ വകയായിരുന്നു ഗോൾ. തോൽവിയോടെ പോളണ്ട് എ ലീഗിൽനിന്ന് ബിയിലേക്ക് തരംതാഴ്ത്തപ്പെട്ടു. ലീഗിൽ തരംതാഴ്ത്തപ്പെടുന്ന ആദ്യടീമാണ് പോളണ്ട്. എ ലീഗിൽ ഗ്രൂപ്പ് മൂന്നിലാണ് ഇരുടീമുകളുടെയും സ്ഥാനം. യൂറോ ചാമ്പ്യൻമാരായ പോർച്ചുഗലാണ് ഗ്രൂപ്പിലെ മറ്റൊരു ടീം. നിലവിൽ രണ്ടുമത്സരങ്ങളിൽനിന്ന് ആറു പോയന്റുമായി പോർച്ചുഗലാണ് ഗ്രൂപ്പിൽ മുന്നിൽ. രണ്ടാമതുള്ള ഇറ്റലിക്ക് നാലു പോയിന്റുണ്ട്. ഒരു സമനില മാത്രമുള്ള പോളണ്ടിന് ഒരു പോയിന്റാണ് സമ്പാദ്യം. ഗ്രൂപ്പ് ചാമ്പ്യൻമാർ മാത്രമാണ് സെമിയിലെത്തുക. രണ്ടാമതുള്ള ടീം ലീഗിൽ നിലനിൽക്കുമ്പോൾ മൂന്നാമതുള്ള ടീം തരംതാഴ്ത്തപ്പെടും. പുതിയ പരിശീലകൻ റോബർട്ടോ മാഞ്ചീനിക്ക് കീഴിൽ അസൂറികളുടെ ഏറ്റവും മികച്ച പ്രകടനമാണ് പോളണ്ടിനെതിരേ കണ്ടത്. ലീഗിലെ ആദ്യ രണ്ടുമത്സരങ്ങളിലും പ്രതീക്ഷയ്ക്കൊത്തുയരാതിരുന്ന അസൂറികൾ പോളണ്ടിനെ അവരുടെ നാട്ടിൽ വെള്ളം കുടിപ്പിച്ചു. ഗോൾകീപ്പർ വൊയെസീച്ച് ഷെസെൻസി പോസ്റ്റിനുമുന്നിൽ കാഴ്ചവെച്ച മിന്നുന്ന പ്രകടനം പോളണ്ടിന് തുണയായി. ജോർജിനോ, ഫെഡെറിക്കോ ചീസ എന്നിവരുടെ ഷോട്ടുകൾ ബാറിൽത്തട്ടി മടങ്ങിയതും ഇറ്റലിക്ക് തിരിച്ചടിയായി. ബി ലീഗിൽ ഞായറാഴ്ച നടന്ന മത്സരത്തിൽ റഷ്യ (20) തുർക്കിയെ തോൽപ്പിച്ചു. റോമൻ ന്യൂസ്റ്റാഡർ (20), ഡെന്നീസ് ചെറിഷേവ് (78) എന്നിവരുടെ വകയായിരുന്നു ഗോളുകൾ. പോർച്ചുഗലിന് ജയം എഡിൻബറോ: അന്താരാഷ്ട്ര സൗഹൃദ ഫുട്ബോളിൽ പോർച്ചുഗലിന് ജയം. ഞായറാഴ്ച നടന്ന മത്സരത്തിൽ യൂറോ ചാമ്പ്യൻമാർ (3-1) സ്കോട്ട്ലൻഡിനെ തോൽപ്പിച്ചു. ഹെൽഡർ കോസ്റ്റ (43), എഡർ (74), ബ്രൂമ (84) എന്നിവർ പോർച്ചുഗലിനായി സ്കോർ ചെയ്തു. സ്റ്റീവൻ നെയ്സ്മിത്ത് (90) സ്കോട്ടിഷ് ടീമിന്റെ ആശ്വാസഗോൾ കണ്ടെത്തി. Content Highlights: Italy beats Poland 1-0 during UEFA Nations League football match


from mathrubhumi.latestnews.rssfeed https://ift.tt/2PwrKea
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages