1102 ദിവസങ്ങള്‍ക്കു ശേഷം ഗോളടിച്ച് റഹീം സ്‌റ്റെര്‍ലിങ്; സ്‌പെയിനിനെ തകര്‍ത്ത് ഇംഗ്ലണ്ട് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, October 16, 2018

1102 ദിവസങ്ങള്‍ക്കു ശേഷം ഗോളടിച്ച് റഹീം സ്‌റ്റെര്‍ലിങ്; സ്‌പെയിനിനെ തകര്‍ത്ത് ഇംഗ്ലണ്ട്

സെവിയ്യ: റഹീം സ്റ്റെർലിങ് നേടിയ ഇരട്ട ഗോളിൽ യുവേഫ നാഷൻസ് ലീഗിൽ എ ഗ്രൂപ്പിൽ നടന്ന മത്സരത്തിൽ മുൻ ലോക ചാമ്പ്യൻമാരായ സ്പെയിനിനെ തകർത്ത് ഇംഗ്ലണ്ട്. രണ്ടിനെതിരേ മൂന്നു ഗോളുകൾക്കായിരുന്നു ലോകകപ്പ് സെമി ഫൈനലിസ്റ്റുകളുടെ വിജയം. കഴിഞ്ഞ 31 വർഷത്തിനിടെ സ്പാനിഷ് മണ്ണിൽ ഇംഗ്ലണ്ട് നേടുന്ന ആദ്യ വിജയമാണിത്. 1987-ലാണ് സ്പെയിനിനെതിരേ അവരുടെ നാട്ടിൽ ഇംഗ്ലണ്ട് അവസാനമായി വിജയമറിഞ്ഞത്. സ്പാനിഷ് മണ്ണിൽ ഇംഗ്ലണ്ട് അവസാനമായി ഗോൾ നേടുന്നതും 1987-ലായിരുന്നു. സ്വന്തം നാട്ടിൽ നടന്ന മത്സരത്തിൽ സ്പാനിഷ് പടയെ നിഷ്പ്രഭമാക്കിയാണ് ഇംഗ്ലണ്ട് തുടങ്ങിയത്. ആദ്യ പകുതിയിലായിരുന്നു ഇംഗ്ലണ്ടിന്റെ മൂന്നു ഗോളുകളും. പുതിയ കോച്ച് ലൂയിസ് എന്റിക്വെയുടെ ടീം നിലയുറപ്പിക്കും മുൻപേ തന്നെ ഇംഗ്ലണ്ട് ആക്രമണം തുടങ്ങിയിരുന്നു. 16-ാം മിനിറ്റിൽ ഒരു കൗണ്ടർ അറ്റാക്കിലൂടെ സ്റ്റെർലിങ് ഇംഗ്ലണ്ടിനെ മുന്നിലെത്തിച്ചു. ഇംഗ്ലണ്ടിനായി 1102 ദിവസങ്ങൾക്കു ശേഷം സ്റ്റെർലിങ് നേടുന്ന ആദ്യ ഗോളായിരുന്നു ഇത്. പിന്നാലെ 29-ാം മിനിറ്റിൽ നായകൻ ഹാരി കെയിനിന്റെ പാസിൽ നിന്ന് മാർക്കസ് റാഷ്ഫോഡ് ഇംഗ്ലണ്ടിന്റെ ലീഡുയർത്തി. ഒൻപതു മിനിറ്റുകൾക്കു ശേഷം തന്റെ രണ്ടാം ഗോൾ കണ്ടെത്തിയ സ്റ്റെർലിങ് ഇംഗ്ലണ്ടിന് എതിരില്ലാത്ത മൂന്നു ഗോളിന്റെ ലീഡ് സമ്മാനിച്ചു. സ്വന്തം നാട്ടിൽ ചരിത്രത്തിലാദ്യമായാണ് ഒരു മത്സരത്തിൽ സ്പെയിൻ മൂന്നു ഗോളുകൾ വഴങ്ങുന്നത്. തങ്ങളുടെ കഴിഞ്ഞ മൂന്ന് മത്സരങ്ങളിൽ നിന്നു മാത്രമായി 12 ഗോളുകൾ അടിച്ചുകൂട്ടിയ ടീമാണ് സ്പെയിൻ. കഴിഞ്ഞ മാസം നടന്ന മത്സരത്തിൽ ഇംഗ്ലണ്ടിനെ ഒന്നിനെതിരേ രണ്ടു ഗോളുകൾക്ക് തോൽപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ ആ സ്പാനിഷ് പടയുടെ നിഴൽ മാത്രമായിരുന്നു ഇന്നലെ സെവിയ്യയിൽ കണ്ടത്. രണ്ടാം പകുതിയിൽ പകരക്കാരനായി ഇറങ്ങിയ പാകോ അൽകാസറിന്റെ മികവിൽ 58-ാം മിനിറ്റിൽ സ്പെയിൻ ഒരു ഗോൾ മടക്കി. എന്നാൽ പിന്നീട് ഇംഗ്ലണ്ട് പ്രതിരോധം ഉറച്ചുനിന്നു. പിന്നീട് അധിക സമയത്തിന്റെ എട്ടാം മിനിറ്റിലാണ് നായകൻ സെർജിയോ റാമോസിലൂടെ സ്പെയിനിന് രണ്ടാം ഗോൾ കണ്ടെത്താനായത്. അപ്പോഴേക്കും ഏറെ വൈകിയിരുന്നു. 2016 യൂറോകപ്പിൽ ഇറ്റലിയോട് 2-0 ന് തോറ്റ ശേഷം മത്സരത്തിന്റെ 90 മിനിറ്റിനുള്ളിൽ സ്പെയിൻ തോൽവി വഴങ്ങുന്നത് ഇതാദ്യമായാണ്. തോറ്റെങ്കിലും മൂന്ന് മത്സരങ്ങൾ പിന്നിട്ടപ്പോൾ ആറു പോയിന്റുകളോടെ സ്പാനിഷ് പട തന്നെയാണ് ഗ്രൂപ്പിൽ ഒന്നാമത്. നാലു പോയിന്റോടെ ഇംഗ്ലണ്ട് രണ്ടാമതാണ്. Content Highlights: uefa nations league england stun spain in seville with raheem sterling double


from mathrubhumi.latestnews.rssfeed https://ift.tt/2CMoSae
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages