തലസ്ഥാനത്ത് പ്രധാനമന്ത്രിമാരുടെ മ്യൂസിയം ഒരുങ്ങുന്നു; ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാകും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, October 16, 2018

തലസ്ഥാനത്ത് പ്രധാനമന്ത്രിമാരുടെ മ്യൂസിയം ഒരുങ്ങുന്നു; ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാകും

ന്യൂഡൽഹി: തലസ്ഥാനത്തെ തീൻമൂർത്തി എസ്റ്റേറ്റ് പരിസരത്ത് പ്രധാനമന്ത്രിമാരുടെ സംഭാവനകൾ വിവരിക്കുന്ന മ്യൂസിയം ഒരുങ്ങുന്നു. രാജ്യത്തെ പ്രധാനമന്ത്രിമാരുടെ ഓർമ്മകൾ സൂക്ഷിക്കുന്നതിനായി ഒരുങ്ങുന്ന മ്യൂസിയം ഒരു വർഷത്തിനുള്ളിൽ പൂർത്തിയാകുമെന്ന് കേന്ദ്ര സാംസ്കാരിക വകുപ്പ് മന്ത്രി മഹേഷ് ശർമ്മ വ്യക്തമാക്കി. മ്യൂസിയത്തിന്റെ ശിലാസ്ഥാപന കർമ്മം നിർവഹിക്കുകയായിരുന്നു മന്ത്രി. 271 കോടി രൂപ ചിലവിലാണ് മ്യൂസിയം നിർമ്മിക്കുന്നത്. 10,975.36 ചതുരശ്ര മീറ്ററിൽ നിർമ്മിക്കുന്ന മ്യൂസിയം രാജ്യത്തെ എല്ലാ പ്രധാനമന്ത്രിമാരുടെയും ജീവിതവും പ്രവർത്തനവും പ്രതിഫലിപ്പിക്കും. മൂന്ന് നിലകളുള്ള കെട്ടിടമാണ് മ്യൂസിയത്തിനായി പണിയുക. അത്യാധുനിക സൗകര്യങ്ങൾ ഉൾകൊള്ളുന്നതായിരിക്കും മ്യൂസിയം. മ്യൂസിയത്തിൽ പ്രദർശിപ്പിക്കുന്ന പ്രധാനമന്ത്രിമാരുടെ ജീവിതത്തിൽ നരേന്ദ്ര മോദിയുടെ പ്രവർത്തനങ്ങളും ഉൾപ്പെടുമെന്ന് മന്ത്രി വ്യക്തമാക്കി. മ്യൂസിയത്തിന്റെ നിർമ്മാണം തുടക്കം മുതൽ വിവാദങ്ങൾക്കും കാരണമായിരുന്നു. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റുവിന്റെ ഔദ്യോഗിക വസതിയായിരുന്ന തീൻമൂർത്തി ഭവനിന്റെ പരിസരത്താണ് മ്യൂസിയം ഉയരുന്നത്. ഇത് നെഹ്റുവിന്റെ പ്രാധാന്യം കുറച്ചുകാണിക്കാനുള്ള ശ്രമമാണെന്ന് മുൻ പ്രധാനമന്ത്രി മൻമോഹൻസിങ് ഉൾപ്പടെയുള്ളവർ ആരോപിച്ചിരുന്നു. നെഹ്റു മെമ്മോറിയൽ മ്യൂസിയവും ലൈബ്രറിയും സ്ഥിതി ചെയ്യുകയും നെഹ്റുവിന്റെ ഓർമകൾ തളംകെട്ടി നിൽക്കുകയും ചെയ്യുന്ന ഇടത്ത് തന്നെ പുതിയ മ്യൂസിയം നിർമ്മിക്കുന്നത് സംഘപരിവാർ അജണ്ടയാണെന്ന കോൺഗ്രസ് ആരോപണം വില പോയില്ല. നിലവിൽ മൂന്ന് പ്രധാനമന്ത്രിമാർക്ക് മാത്രമേ മ്യൂസിയം ഉള്ളുവെന്നും എന്നാൽ പുതിയ മ്യൂസിയം ഭാവിയിൽ വരുന്ന പ്രധാനമന്ത്രിമാരെ കൂടെ ഉൾകൊള്ളുമെന്നും മഹേഷ് ശർമ്മ വ്യക്തമാക്കി. ഇവിടെ പ്രധാനമന്തിമാരുപയോഗിച്ച വെറും കുടയും തൊപ്പിയും മാത്രമല്ലെന്നും അവരുടെ ജീവിത സന്ദേശങ്ങൾ തന്നെ ഉണ്ടാവുമെന്നും മഹേഷ് ശർമ്മ കൂട്ടിച്ചേർത്തു. content highlights:Museum For PMs To Be Complete In A Year


from mathrubhumi.latestnews.rssfeed https://ift.tt/2P8dzPL
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages