ന്യുഡല്‍ഹി: രണ്ടു കൊലപാതകക്കേസുകളിലായി ആള്‍ദൈവം രാംപാലിന് ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. ഹരിയാന ഹിസാറിലെ വിചാരണ കോടതിയാണ് രാംപാലിനെ ശിക്ഷിച്ചത്. കേസില്‍ രാംപാലും മറ്റ് 28 പേരും കുറ്റക്കാരാണെന്ന് ഇക്കഴിഞ്ഞ 11ന് കോടതി വിധിച്ചിരുന്നു. വിധിയെ ഹൈക്കോടതിയില്‍ ചോദ്യം ചെയ്യുമെന്ന് രാംപാലിന്റെ അഭിഭാഷകന്‍ എ.പി സിംഗ് അറിയിച്ചു.
ഹിസാറിലെ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ഡി.ആര്‍ ചാലിയ ആണ് വിധി പറഞ്ഞത്. 2014ലാണ് കേസിനാസ്പദമായ സംഭവം. നവംബര്‍ 19ന് രാംപാലിന്റെ അ്റ്റലോക് ആശ്രമത്തില്‍ നാലു സ്ത്രീകളും ഒന്നര വയസ്സുള്ള കുട്ടിയും മരിച്ചനിലയില്‍ കണ്ടെത്തിയതാണ് ഒരു സംഭവം. ഇതില്‍ ഇവര്‍ക്കെതിരെ പോലീസ് കേസെടുത്തത്. കൊലപാതകവും അന്യായമായി തടവില്‍വച്ചു എന്നീ കുറ്റങ്ങളാണ് രാംപാലിനും കൂട്ടാളികള്‍ക്കുമെതിരെ ചുമത്തിയിരുന്നത്. രാംപാലിന്റെ അറസ്റ്റിനെ തുടര്‍ന്ന് അനുയായികള്‍ വലിയ സംഘര്‍ഷവുമുണ്ടാക്കിയിരുന്നു.
അതേവര്‍ഷം നവംബര്‍ 18നും ഒരു സ്ത്രീയെ ഇതേ ആശ്രമത്തില്‍ ദുരൂഹ സാഹചര്യത്തില്‍ ഒരു സ്ത്രീ മരണമടഞ്ഞിരുന്നു. പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍ അടക്കം 80 സാക്ഷികളെയാണ് കോടതിയില്‍ വിസ്തരിച്ചത്.
ശിക്ഷാവിധി വരുന്ന പശ്ചാത്തലത്തില്‍ വലിയ സുരക്ഷയാണ് ഹിസാറില്‍ ഏര്‍പ്പെടുത്തിയിരുന്നത്. 4000 ഓളം പോലീസുകാരേയും അഞ്ച് കമ്പനി ദ്രുതകര്‍മ്മ സേനയേയും പാരാമിലിട്ടറി സേനയേയും വിന്യസിച്ചിരുന്നു.
12 വര്‍ഷങ്ങള്‍ക്ക് മുന്‍പ്, രാംപാലും ആര്യസമാജവുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തിനിടെ അനുയായികള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെടുകയും 59 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഈ കേസുമായി ബന്ധപ്പെട്ടും രാംപാലിനെതിരെ കൊലക്കുറ്റം ചുമത്തുകയും 2006ല്‍ അറസ്റ്റു നടത്തുകയും ചെയ്തിരുന്നു. 2008ല്‍ ജാമ്യം ലഭിച്ചുവെങ്കിലും 2014ല്‍ കോടതി വിളിപ്പിച്ചപ്പോള്‍ ഹാജരായിരുന്നില്ല. തുടര്‍ന്ന് പോലീസ് ആശ്രമത്തിലെത്തി അറസ്റ്റിനു ശ്രമിച്ചുവെങ്കിലും അനുയായികളെ ഇളക്കിവിട്ട് രാംപാല്‍ പോലീസിനെ നേരിടുകയായിരുന്നു. സംഘര്‍ഷവും കലാപവുമായി ബന്ധപ്പെട്ട കേസില്‍ 2017ല്‍ ഹിസാര്‍ കോടതി രാംപാലിനെ വെറുതെവിട്ടുവെങ്കിലും മറ്റു കേസുകള്‍ ഉള്ളതിനാല്‍ ജയിലില്‍ തന്നെ തുടരേണ്ടിവന്നിരുന്നു.
ഹിന്ദു ദാര്‍ശനിക സംഘടനയായ അഖില ഭാരതിയ അഖര പരിഷദ് പുറത്തിറക്കിയ വ്യാജ സന്യാസിമാരുടെ പട്ടികയില്‍ രാംപാലും ഇടംനേടിയിരുന്നു. ഗുര്‍മീത് രാംറഹിംസിംഗ്, രാധേ മാ, നിര്‍മ്മല്‍ ബാബ, ആസാറാം ബാപു, മകന്‍ നാരായണ്‍ സായ്, എന്നിവരുടെ 'വ്യാജന്മാരുടെ' പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
from mangalam.com https://ift.tt/2EnEbYH
via IFTTT
No comments:
Post a Comment