മൂന്നാര്‍: നീലക്കുറിഞ്ഞി പറിച്ച് വാഹനത്തില്‍ കൊണ്ടുവന്ന സഞ്ചാരികളെ ചെക്‌പോസ്റ്റില്‍ പരിശോധനാ സംഘം പിടികൂടി. എറണാകുളത്ത് നിന്നു വന്ന സംഘത്തെയാണ് പിടികൂടിയത്. ഇവരില്‍ നിന്ന് പിഴ ഈടാക്കി. പയസ് നഗര്‍ ചെക്‌പോസ്റ്റില്‍ വെച്ചാണ് വാഹനത്തില്‍ നിന്ന് നീലക്കുറിഞ്ഞി പിടികൂടിയത്. 2000 രൂപയാണ് ചെറിയ രീതിയില്‍ പോലും പൂവ് നശിപ്പിക്കാന്‍ ശ്രമിച്ചാല്‍ പിഴ ഈടാക്കുക. നീലക്കുറിഞ്ഞി കാലം തുടങ്ങുമ്പോള്‍ തന്നെ പൂവ് പറിക്കരുതെന്ന കര്‍ശന നിര്‍ദേശം മാധ്യമങ്ങളിലൂടെ അറിയിക്കുന്നതാണ്. ഇത് ലംഘിച്ചും ചില സാമൂഹിക വിരുദ്ധര്‍ ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുന്നുണ്ട്. അതിനാല്‍ ചെക്‌പോസ്റ്റുകളില്‍ പരിശോധനയും കര്‍ശനമാണ്.
from mangalam.com https://ift.tt/2RQH9rn
via IFTTT
No comments:
Post a Comment