മലയാളല സിനിമ രംഗത്ത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ് കഴിഞ്ഞ ദിവസം ഡബ്ല്യുസിസി അംഗങ്ങള്‍ നടത്തിയ വാര്‍ത്താ സമ്മേളനം. വാര്‍ത്താ സമ്മേളനത്തില്‍ ഗുരുതര ആരോപണങ്ങളാണ് ഉയര്‍ന്നത്. ഇതിന് തടയിടാന്‍ സിദ്ദിഖും കെപിഎസി ലളിതയും ചേര്‍ന്ന് നടത്തിയ വാര്‍ത്താ സമ്മേനവും ചര്‍ച്ചയായിരുന്നു. വാര്‍ത്താ സമ്മേളനത്തില്‍ സിദ്ദിഖ് പറഞ്ഞ ചില വിവരങ്ങളെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് യുവ ഡോക്ടര്‍ വീണ ജെഎസ്. സിനിമാ രംഗത്ത് ഇന്റെര്‍ണല്‍ കംപ്ലയിന്റ് അതോറിറ്റി വേണ്ടെന്നു പറയാന്‍ സിദ്ധിഖിന് അവകാശമില്ലെന്നും സ്ത്രീകളും കുട്ടികളും അടങ്ങുന്നവര്‍ ജോലിചെയ്യുന്ന ഒരു വലിയ വ്യവസായരംഗത്ത് ഒരു പരാതി സെല്‍ ഉണ്ടാക്കേണ്ടത് സ്റ്റേറ്റ് ആണെന്നും വീണ പറയുന്നു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു വീണയുടെ പ്രതികരണം.
ഡോ. വീണ ജെഎസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;
ബഹുമാനപ്പെട്ട വനിതാശിശുസുരക്ഷാവകുപ്പ് മന്ത്രി ഷൈലജ ടീച്ചര്‍ അറിയാന്‍,
'സിനിമാ രംഗത്ത് ഇന്റെര്‍ണല്‍ കംപ്ലയിന്റ് അതോറിറ്റി വേണ്ടെന്നു പറയാന്‍ സിദ്ധിഖിന് അവകാശമില്ല. അത് പറയേണ്ടത് വനിതാ അംഗങ്ങള്‍ ആണ്' എന്നാണ് റിമ കല്ലിങ്കല്‍ പറയുന്നത്.
തിരുത്തുണ്ട്. സ്ത്രീകളും കുട്ടികളും അടങ്ങുന്നവര്‍ ജോലിചെയ്യുന്ന ഒരു വലിയ വ്യവസായരംഗത്ത് ഒരു പരാതി സെല്‍ ഉണ്ടാക്കേണ്ടത് സ്റ്റേറ്റ് ആണ്. അതിന്റെ ഴൗശറലഹശില െഉണ്ടാക്കേണ്ടത് സ്റ്റേറ്റ് ആണ്. വിവരങ്ങള്‍ പരിശോധിക്കേണ്ടത് സ്റ്റേറ്റ് ആവണം . പരാതി കേള്‍ക്കേണ്ടതും തീര്‍പ്പ് കല്പിക്കേണ്ടതും സ്റ്റേറ്റിന്റെ guidelines വെച്ചാവണം. Victim or Survivorന്റെ പ്രതിനിധികളുടെ സാന്നിധ്യത്തില്‍ ആവണം ഓരോ കമ്മിറ്റിയും കൂടേണ്ടത്.
ഇത്രയും വയലേഷന്‍ നടക്കുന്ന ഒരു രംഗത്ത് ഇതുവരെ ഇങ്ങനെയൊരു സംവിധാനം ഇല്ലാതിരുന്നത് സ്റ്റേറ്റിന്റെ മാത്രം പരാജയമാണ്. സ്ത്രീകളെ 'സംരക്ഷിക്കല്‍' എന്ന ആശയത്തില്‍ അല്ല അത് ഒതുങ്ങേണ്ടത്. സമൂഹത്തിലുള്ള പ്രത്യേക അവസ്ഥകള്‍ കാരണം അവരുടെ മനുഷ്യാവകാശങ്ങള്‍ ആണ് സംരക്ഷിക്കപ്പെടേണ്ടത്.
from mangalam.com https://ift.tt/2PAFQeD
via IFTTT
No comments:
Post a Comment