തിരുവനന്തപുരം: കെപിഎസി ലളിതയക്കെതിരെ സിപിഐയുടെ യുവജന സംഘടനയായ എഐവൈഎഫ് രംഗത്ത്. സ്ത്രീവിരുദ്ധവും നിയമം വിരുദ്ധവുമായ നിലപാടുകള്‍ സ്വീകരിക്കുന്ന കെപിഎസി ലളിതയെ സംഗീതനാടക അക്കാദമി ചെയര്‍പേഴ്‌സണ്‍ സ്ഥാനത്ത് നിന്നും ഒഴിവാക്കണമെന്നാണ് എഐവൈഎഫിന്റെ ആവശ്യം. അമ്മയ്‌ക്കെതിരായ ആരോപണങ്ങളില്‍ പ്രതികരിച്ചുകൊണ്ട് കഴിഞ്ഞ ദിവസം കെപിഎസ്‌സി ലളിതയും സിദ്ദിഖും ചേര്‍ന്ന് വാര്‍ത്താസമ്മേളനം നടത്തിയിരുന്നു ഇതാണ് സംഘടനയെ ചൊടിപ്പിച്ചത്.
കലാരംഗത്തുളള എല്ലാത്തരം വിവേചനങ്ങള്‍ക്കും, ചൂഷണങ്ങള്‍ക്കുമെതിരെ നടപടി സ്വീകരിക്കാനും നിലപാട് കൈക്കൊള്ളാനും ബാധ്യതപ്പെട്ട സര്‍ക്കാര്‍ സംവിധാനങ്ങളുടെ തലപ്പത്തിരുന്ന് ഉത്തരവാദിത്വരഹിതമായ പ്രസ്താവനകള്‍ നടത്തുന്നത് അംഗീകരിക്കാനാകില്ലെന്നും. തൊഴിലിടങ്ങളിലെ സ്ത്രീ സുരക്ഷ ഉറപ്പാക്കാന്‍ ലക്ഷ്യമിട്ട് സുപ്രീംകോടതി പുറപ്പെടുവിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ തങ്ങളുടെ സംഘടനക്ക് ബാധകമല്ലെന്നാണ് സിദ്ധിക്കും കെപിഎസി ലളിതയും പറയുന്നത്. പരാതികള്‍ ഉന്നയിക്കാനുള്ള സമിതിയെന്ന ആവശ്യത്തോടുള്ള ഇവരുടെ പരിഹാസം രാജ്യത്ത് നിലനില്‍ക്കുന്ന നിയമവ്യവസ്ഥയോട് കൂടിയുള്ളതാണ്. അമ്മ എന്ന സംഘടനയില്‍ നിന്ന് രാജിവെച്ച നടിമാര്‍ മാപ്പുപറയണമെന്ന ശ്രീമതി ലളിതയുടെ ആവശ്യം പരിഹാസ്യമാണെന്നും യുവജന പാര്‍ട്ടി വ്യക്തമാക്കി.
സിനിമാരംഗത്തെ തമ്പുരാക്കന്മാരുടെയും, യജമാനന്മാരുടെയും വക്താക്കളായി ഇവര്‍ പ്രവര്‍ത്തിക്കുന്നത് ഉത്തരവാദിത്വപ്പെട്ട സര്‍ക്കാര്‍ പദവികളില്‍ ഇരുന്നു കൊണ്ടാണെന്നത് ഗൗരവമായി കാണണം. സിനിമാരംഗത്ത് നടന്ന അനഭിലേഷനീയ പ്രവണതകള്‍ക്ക് എതിരെ മന്ത്രിമാരുള്‍പ്പെടെ രംഗത്തുവന്നിരിക്കുന്നു ഘട്ടത്തില്‍ ഉത്തരവാദിത്വപ്പെട്ട സ്ഥാനങ്ങളില്‍ ഇരുന്ന് സര്‍ക്കാര്‍ നയത്തിനെതിരായി പ്രവര്‍ത്തിക്കുന്നത് പ്രതിഷേധാര്‍ഹമാണ്. സിനിമാരംഗത്ത് സ്ത്രീകള്‍ക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങള്‍ തുറന്നു പറയുന്നവരെ നിശബ്ദമാക്കുന്നതിനുള്ള നീക്കമാണ് അമ്മ നേതൃത്വം നടത്തുന്നതെന്നും എഐവൈഎഫ് ആരോപിച്ചു.
സുപ്രീംകോടതി നിര്‍ദേശത്തെ പരിഹസിക്കുകയും, ആ നിര്‍ദ്ദേശം നടപ്പാക്കുകയില്ലെന്ന് പരസ്യമായി പറയുകയും ചെയ്യുന്ന നടന്‍ സിദ്ദിഖിനെതിരെ നിയമനടപടി സ്വീകരിക്കണം. ഡബ്ല്യൂസിസി അംഗങ്ങള്‍ക്കെതിരായ സൈബര്‍ ആക്രമണത്തെ ന്യായീകരിച്ച നടപടിയും ഗൗരവമായി കാണണം. സിനിമാരംഗത്തെ എല്ലാത്തരം വൃത്തികേടുകള്‍ക്കും കുടപിടിക്കുന്ന എ.എം.എം.എ എന്ന സംഘടനയുടെ പ്രവര്‍ത്തനത്തെക്കുറിച്ച് സര്‍ക്കാര്‍ പരിശോധിക്കണമെന്നും എഐവൈഎഫ് തുറന്നടിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനിരുന്ന നടിക്കെതിരെ സിപിഐയുടെ യുവജന സംഘടനതന്നെ രംഗത്തുവന്നത് ശ്രദ്ധേയമാണ്.
from mangalam.com https://ift.tt/2RM1ez7
via IFTTT
No comments:
Post a Comment