എം.ജെ. അക്ബറിനെതിരേ കൂടുതൽ സ്ത്രീകൾ; രാജിവെക്കണമെന്ന് കോൺഗ്രസ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, October 11, 2018

എം.ജെ. അക്ബറിനെതിരേ കൂടുതൽ സ്ത്രീകൾ; രാജിവെക്കണമെന്ന് കോൺഗ്രസ്

ന്യൂഡൽഹി: ലൈംഗികാതിക്രമ ആരോപണം നേരിടുന്ന കേന്ദ്ര വിദേശകാര്യസഹമന്ത്രി എം.ജെ. അക്ബറിന്റെ രാജിയാവശ്യപ്പെട്ട് കോൺഗ്രസ് രംഗത്തെത്തി. അക്ബറിനെതിരേ ആരോപണവുമായി ബുധനാഴ്ച കൂടുതൽ സ്ത്രീകളുമെത്തി. മാധ്യമപ്രവർത്തകരായ കനിക ഗെഹ്ലോത്, സുപർണ ശർമ, ശുതാപ പോൾ, ഗസാല വഹാബ് എന്നിവരാണ് പലപ്പോഴായി അക്ബറിൽനിന്ന് മോശം അനുഭവം നേരിടേണ്ടിവന്നെന്ന് ആരോപിച്ചത്. ഇന്ത്യയിൽ വ്യാപകമാകുന്ന മീ ടൂ പ്രചാരണത്തിന്റെ ഭാഗമായി പത്രപ്രവർത്തക പ്രിയ രമണിയാണ് അക്ബറിനെതിരേ ആദ്യം ആരോപണമുന്നയിച്ചത്. ലൈംഗികാതിക്രമങ്ങളിലെ കുറ്റാരോപിതർക്കെതിരേ നടപടിവേണമെന്ന് കേന്ദ്ര വനിതാശിശുക്ഷേമമന്ത്രി മേനകാ ഗാന്ധി ആവശ്യപ്പെട്ടു. അധികാരസ്ഥാനങ്ങളിലിരിക്കുന്ന പുരുഷൻമാർ എപ്പോഴും ഇതുതന്നെയാണ് ചെയ്യുന്നത്. രാഷ്ട്രീയത്തിലായാലും മാധ്യമമേഖലയിലായാലും സ്ഥിതി ഒന്നുതന്നെ. മറ്റുള്ളവർ സ്വഭാവദൂഷ്യമുള്ളവരായി കണക്കാക്കുമോയെന്ന പേടി കാരണം സ്ത്രീകൾ പലതും തുറന്നുപറയില്ല. ഇപ്പോൾ ഇതിനു മാറ്റമുണ്ടാകുന്നത് നല്ല കാര്യമാണ് -അവർ പറഞ്ഞു. അക്ബറിനെതിരേ ആരോപണമുയർന്നശേഷം ആദ്യമായാണ് ഒരു ബി.ജെ.പി. മന്ത്രി പ്രതികരിക്കുന്നത്. സോളി സൊറാബ്ജിക്കെതിരേയും ആരോപണം ന്യൂഡൽഹി: മുൻ അറ്റോർണി ജനറൽ സോളി സൊറാബ്ജിക്കെതിരേ ലൈംഗികാരോപണവുമായി ജൂനിയർ അഭിഭാഷക. അഭിഭാഷകമാരുൾപ്പെടെ ഒട്ടേറെ വനിതകളോട് സൊറാബ്ജി മോശമായി പെരുമാറിയിട്ടുണ്ടെന്നു പറഞ്ഞു അഡ്വ. സീമ സപ്ര സുപ്രീംകോടതിയിൽ പൊതുതാത്പര്യ ഹർജി നൽകി. ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നു സൊറാബ്ജി പ്രതികരിച്ചു. ''എനിക്കെതിരേ ഹർജി നൽകിയ വനിത മുമ്പും മുതിർന്ന അഭിഭാഷകർക്കെതിരേയും ഹൈക്കോടതി ജഡ്ജിമാർക്കെതിരേയും ഇത്തരം ആരോപണങ്ങൾ ഉയർത്തിയിട്ടുണ്ട്. ഇക്കാര്യത്തിൽ എനിക്കു ദേഷ്യമുണ്ടെങ്കിലും അവരോട് സഹതാപമാണു തോന്നുന്നത്. എന്റെ ജൂനിയറെന്ന നിലയിൽ അവരെ വിശ്വസിച്ചിരുന്നു. എന്തുകൊണ്ടാണ് ഇങ്ങനെ ചെയ്തതെന്ന് അറിയില്ല.'' -അദ്ദേഹം പറഞ്ഞു. #മീ ടു പ്രചാരണത്തിലൂടെ സ്ത്രീകൾ തുറന്നുപറച്ചിലുകൾ നടത്തുന്നത് നല്ല കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.


from mathrubhumi.latestnews.rssfeed https://ift.tt/2RGAMXt
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages