ദുബായ്: പേസ് ബൗളർ മുഹമ്മദ് അബ്ബാസിന്റെ തീപ്പൊരി ബൗളിങ്ങിന് മുന്നിൽ ഓസ്ട്രേലിയ പകച്ചപ്പോൾ ആദ്യ ടെസ്റ്റിൽ പാകിസ്താന് വിജയപ്രതീക്ഷ. ഏഴു പന്തിനിടെ മൂന്ന് വിക്കറ്റുകളാണ് അബ്ബാസ് പിഴുതത്. 462 റൺസ് വിജയലക്ഷ്യവുമായി രണ്ടാമിന്നിങ്സ് ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയ നാലാം ദിനം കളി നിർത്തുമ്പോൾ മൂന്ന് വിക്കറ്റിന് 136 റൺസെന്ന നിലയിലാണ്. ആരോൺ ഫിഞ്ച് (49), ഷോൺ മാർഷ് (0), മിച്ചൽ മാർഷ് (0) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. അവസാന ദിവസം ഏഴ് വിക്കറ്റ് വീഴ്ത്താനായാൽ പാകിസ്താന് വിജയിക്കാം. അതേസമയം പാകിസ്താന്റെ സ്കോറനൊപ്പമെത്താൻ ഓസീസിന് 326 റൺസ് കൂടി വേണം. ഉസ്മാൻ ഖ്വാജയും (50) ട്രെവിസ് ഹെഡുമാണ് (34) ക്രീസിൽ. സ്കോർ: പാകിസ്താൻ 482, ആറിന് 181 ഡിക്ല.; ഓസ്ട്രേലിയ 202, മൂന്നിന് 136. എന്നാൽ അവസാനദിനം ഓസീസിന് കാര്യങ്ങൾ അത്ര എളുപ്പമാകില്ല എന്നാണ് വിലയിരുത്തൽ. സ്പിന്നിനെ തുണയ്ക്കുന്ന പിച്ചിൽ യാസിർ ഷാ, ബിലാൽ ആസിഫ്, മുഹമ്മദ് ആസിഫ്, ഹാരിസ് സൊഹയ്ൽ എന്നിവരെ നേരിടുന്നത് ഒസീസിന് കനത്ത വെല്ലുവിളിയാകും. 87 റൺസിൽ മൂന്ന് വിക്കറ്റുകൾ നഷ്ടപ്പെടുത്തിയ ഓസീസിനെ പിന്നീട് ഉസ്മാൻ ഖ്വാജയും ട്രാവിസ് ഹെഡും ചേർന്ന് കൈപിടിച്ചുയർത്തുകയായിരുന്നു. ഇരുവുരും ഇതുവരെ നാലാം വിക്കറ്റിൽ ഇതുവരെ 49 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. ഈ കൂട്ടുകെട്ട് അവസാന ദിവസവും തുടരാനായിൽ ഓസീസിന് പരാജയമൊഴിവാക്കാം. നാലാം ദിനം മൂന്നു വിക്കറ്റിന് 45 റൺസെന്നനിലയിൽ ബാറ്റിങ് പുനരാരംഭിച്ച പാകിസ്താൻ ആറു വിക്കറ്റിന് 181 റൺസെന്ന നിലയിൽ രണ്ടാം ഇന്നിങ്സ് ഡിക്ലയർ ചെയ്തു. ഇമാമുൽ ഹഖ് (48), ആസാദ് ഷഫീഖ് (41), ഹാരിസ് സൊഹയ്ൽ (39), ബാബർ അസം (28*) എന്നിവർ പാകിസ്താനായി സ്കോർ ബോർഡിലേക്ക് കാര്യമായ സംഭാവനനൽകി. Content Highlights: Pakistan vs Australia First Test Cricket
from mathrubhumi.latestnews.rssfeed https://ift.tt/2EbZRHd
via
IFTTT
No comments:
Post a Comment