ജലചൂഷണം അനുവദിക്കില്ല; ജലക്ഷാമമുള്ള പാലക്കാട്ട് ബ്രൂവറി പ്ലാന്റ് വേണ്ടെന്ന് വി.എസ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, October 2, 2018

ജലചൂഷണം അനുവദിക്കില്ല; ജലക്ഷാമമുള്ള പാലക്കാട്ട് ബ്രൂവറി പ്ലാന്റ് വേണ്ടെന്ന് വി.എസ്

തിരുവനന്തപുരം: കുടിവെള്ളക്ഷാമം രൂക്ഷമായ പാലക്കാട് ജില്ലയിലെ എലപ്പുള്ളി പഞ്ചായത്തിൽ പ്രതിവർഷം അഞ്ചു കോടി ലിറ്റർ ബിയർ ഉൽപ്പാദിപ്പിക്കാൻ അനുമതി നൽകിയ സർക്കാർ നടപടിക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ വി.എസ് അച്യുതാനന്ദൻ. തീരുമാനം പുനഃപരിശോധിക്കണമെന്ന് മലമ്പുഴ എം.എൽ.എ കൂടിയായ വി.എസ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ജലചൂഷണം നടത്തുന്ന കമ്പനികളെ ഇനിയും ഈ പ്രദേശത്ത് പ്രവർത്തിക്കാൻ അനുവദിക്കാനാവില്ല. ഭൂഗർഭ ജല വകുപ്പ് അത്യാസന്ന മേഖലയായി പ്രഖ്യാപിച്ചിടത്താണ് വൻതോതിൽ ജലചൂഷണം നടത്തി മാത്രം പ്രവർത്തിക്കാൻ കഴിയുന്ന ബിയർ കമ്പനിക്ക് അനുമതി നൽകിയത് എന്നത് ആശങ്കാജനകമാണ്. പെപ്സി, കൊക്കക്കോള കമ്പനികൾക്കെതിരെ നിരന്തര പോരാട്ടം നടത്തേണ്ടിവന്ന ജനങ്ങളെ ഇനിയും കഷ്ടപ്പെടുത്തരുതെന്നും വി.എസ് പ്രസ്താവനയിൽ വ്യക്തമാക്കി. കോടിക്കണക്കിന് ലിറ്റർ ബിയർ ഉൽപാദിപ്പിക്കാനുള്ള പ്ലാന്റിന് സർക്കാർ അനുമതി നൽകിയതിൽ സി.പി.എമ്മിന്റെ പ്രാദേശിക ഘടകവും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. നേരത്തെ പാലക്കാട് ജില്ലയിൽ വൻകിട കമ്പനികൾ ജലചൂഷണം നടത്തുന്നതിനെതിരെ സി.പി.എം നേതൃത്വത്തിൽ വൻ പ്രക്ഷോഭങ്ങൾ സംഘടിപ്പിച്ചിരുന്നു. വർഷങ്ങളോളം നീണ്ടു നിന്ന് സമരങ്ങൾക്കും നിയമ നടപടികൾക്കു അവസാനമാണ് പ്ലാച്ചിമടയിലെ ജലമൂറ്റുന്ന കൊക്കക്കോള പ്ലാന്റ് അടച്ചു പൂട്ടിയത്.


from mathrubhumi.latestnews.rssfeed https://ift.tt/2QiTNhd
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages