തിരുവനന്തപുരം: ശബരിമലയെപ്പറ്റി ആലോചിക്കാൻ ചേർന്ന ഉന്നതതല യോഗത്തിൽ ദേവസ്വംബോർഡിന് മുഖ്യമന്ത്രിയുടെ ശകാരം. വിധിക്കെതിരേ പുനഃപരിശോധനാ ഹർജി നൽകുന്നത് ബോർഡ് ചർച്ചചെയ്യുമെന്ന് പ്രസിഡന്റ് എ. പദ്‌മകുമാർ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഇതാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്.യോഗത്തിൽ കമ്മിഷണർ എൻ. വാസു സംസാരിച്ച് തുടങ്ങിയപ്പോഴാണ് മുഖ്യമന്ത്രി ഇടപെട്ടത്. ‘‘താനുമായി നടത്തിയ കൂടിക്കാഴ്ചയിൽ ചർച്ചചെയ്ത കാര്യമല്ല പ്രസിഡന്റ് പറഞ്ഞത്. ചർച്ച ചെയ്യാത്ത കാര്യങ്ങൾ പറയുമ്പോൾ വാക്കുകൾക്ക് നിയന്ത്രണം വേണം’’- എന്നിങ്ങനെ നീണ്ടു മുഖ്യമന്ത്രിയുടെ ശകാരം.ഞായറാഴ്ച മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയ്ക്കുശേഷം മാധ്യമപ്രവർത്തകരുമായി സംസാരിക്കുമ്പോഴാണ് ചോദ്യങ്ങൾക്കു മറുപടിയായി പുനഃപരിശോധനാ ഹർജിയെപ്പറ്റി പദ്‌മകുമാറിന്റെ പരാമർശം. ഇതോടെ മുഖ്യമന്ത്രിയുമായുള്ള ചർച്ചയിൽ ഹർജിക്കാര്യവും ചർച്ചയായെന്ന് ധ്വനിയുണ്ടായി. ഇതാണ് മുഖ്യമന്ത്രിക്ക് അപ്രീതിയുണ്ടാക്കിയത്. വ്യക്തിപരമായ അസൗകര്യങ്ങളാൽ പ്രസിഡന്റ് തിങ്കളാഴ്ചത്തെ യോഗത്തിൽ പങ്കെടുത്തിരുന്നില്ല.
from mathrubhumi.latestnews.rssfeed https://ift.tt/2y8MmBA
via
IFTTT
No comments:
Post a Comment