റഫാൽ ഫയലുകൾ അലോക് വർമയുടെ പരിഗണനയിലായിരുന്നില്ല- സി.ബി.ഐ. . - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, October 26, 2018

റഫാൽ ഫയലുകൾ അലോക് വർമയുടെ പരിഗണനയിലായിരുന്നില്ല- സി.ബി.ഐ. .

ന്യൂഡൽഹി: സി.ബി.ഐ. ഡയറക്ടറുടെ ചുമതലയിൽനിന്നു നീക്കിയ അലോക് വർമയുടെ പരിഗണനയിൽ റഫാൽ കരാറുൾപ്പെടെ ഒട്ടേറെ സുപ്രധാന ഫയലുകൾ ഉണ്ടായിരുന്നെന്ന റിപ്പോർട്ടുകൾ ശരിയല്ലെന്നു സി.ബി.ഐ. തത്പരകക്ഷികൾ പടച്ചുവിടുന്ന കാര്യങ്ങളാണിവയെന്നു സി.ബി.ഐ. വക്താവ് അഭിഷേക് ദയാൽ കുറ്റപ്പെടുത്തി. സി.ബി.ഐ.യുടെ പക്കലുള്ള ഓരോ ഫയലും വ്യക്തമായ ഉത്തരവാദിത്വമുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.റഫാൽ ഇടപാടിൽ അഴിമതി നടന്നെന്നാരോപിച്ചു മുൻ കേന്ദ്രമന്ത്രി അരുൺ ഷോരിയും അഭിഭാഷകനായ പ്രശാന്ത് ഭൂഷണും ഒക്ടോബർ നാലിനു വർമയ്ക്കു പരാതി നൽകിയിരുന്നു. ചില രേഖകളും അവർ കൈമാറിയിരുന്നു. ഈ പശ്ചാത്തലത്തിലാണു റഫാൽ ഫയലുകൾ വർമയുടെ പരിഗണനയിലുണ്ടായിരുന്നെന്ന റിപ്പോർട്ടുകൾ വന്നത്.


from mathrubhumi.latestnews.rssfeed https://ift.tt/2O7Mk30
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages