ന്യൂഡല്‍ഹി: അലോക് വർമ തന്നെയാണ് ഇപ്പോഴും സി.ബി.ഐ. ഡയറക്ടറെന്ന് സി.ബി.ഐ. വക്താവ്. അലോക് വർമയെ ഡയറക്ടർ സ്ഥാനത്തുനിന്നും രാകേഷ് അസ്താനയെ സ്പെഷ്യൽ ഡയറക്ടർ സ്ഥാനത്തുനിന്നും നീക്കിയിട്ടില്ലെന്നും ഇരുവർക്കുമെതിരേയുള്ള ആരോപണങ്ങൾ കേന്ദ്ര വിജിലൻസ് കമ്മിഷൻ പരിശോധിക്കുന്നതുവരെ രണ്ടുപേരെയും മാറ്റിനിർത്തുക മാത്രമാണ് ചെയ്തതെന്നും വക്താവ് പറഞ്ഞു. ഡയറക്ടറെ നീക്കിയതിനെതിരേയുള്ള ഹർജികൾ വെള്ളിയാഴ്ച സുപ്രീംകോടതി കേൾക്കാനിരിക്കെയാണ് സി.ബി.ഐ.യുടെ മലക്കംമറിച്ചിൽ. അന്വേഷണം പൂർത്തിയാകുംവരെ ഡയറക്ടറുടെ ചുമതല എം. നാഗേശ്വർ റാവുവിനു നൽകുക മാത്രമാണുണ്ടായതെന്നും വക്താവ് വിവരിച്ചു. ബുധനാഴ്ച പുലർച്ചെയാണ് സി.ബി.ഐ. തലപ്പത്തെ ഒന്നും രണ്ടും സ്ഥാനക്കാരെ കേന്ദ്രസർക്കാർ നാടകീയമായി നീക്കിയതും ഇരുവരുടെയും താഴെയുള്ള ഉദ്യോഗസ്ഥനായ ജോയന്റ് ഡയറക്ടർ നാഗേശ്വർ റാവുവിന് ചുമതലനൽകിയതും. അതിനിടെ, വ്യാഴാഴ്ച അലോക് വര്‍മയുടെ വീടിനുമുന്നില്‍ രഹസ്യനിരീക്ഷണം നടത്തുകയായിരുന്ന നാല് ഐ.ബി. ഉദ്യോഗസ്ഥരെ അദ്ദേഹത്തിന്റെ സുരക്ഷാഭടന്‍മാര്‍ പിടികൂടി പോലീസിലേൽപ്പിച്ചത് സർക്കാരിന് നാണക്കേടായി. വര്‍മയുടെ ഔദ്യോഗിക വസതിയായ ജനപഥ് റോഡിലെ രണ്ടാം നമ്പര്‍ ബംഗ്ലാവിനുമുന്നില്‍ രാവിലെ 7.45-നായിരുന്നു സംഭവം. നിർത്തിയിട്ട കാറുകളിലിരുന്ന് നാലുപേര്‍ വീട് നീരിക്ഷിക്കുന്നത് സുരക്ഷാ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുകയും ഇവരെ പിടിക്കുകയുമായിരുന്നു. വീട്ടിലെത്തുന്ന സന്ദര്‍ശകരെ നിരീക്ഷിക്കുകയായിരുന്നു ഐ.ബി. ഉദ്യോഗസ്ഥരെന്നാണ് സൂചന. സി.ബി.ഐ. ഡയറക്ടർക്കുമേൽ ചാരക്കണ്ണുണ്ടായിരുന്നുവെന്നതിന്റെ സൂചനയാണ് സംഭവമെന്ന് കോൺഗ്രസ് ആരോപിച്ചു. എന്നാൽ, ഉന്നത സുരക്ഷാ മേഖലയായതിനാല്‍ സ്ഥിരമായി ഈ മേഖലയിൽ നിയോഗിച്ചിരുന്ന ഐ.ബി. ഉദ്യേഗസ്ഥരാണിവരെന്നും അസാധാരണമായൊന്നുമില്ലെന്നും ആഭ്യന്തരമന്ത്രാലയ വൃത്തങ്ങള്‍ അവകാശപ്പെട്ടു.
from mathrubhumi.latestnews.rssfeed https://ift.tt/2OOWpa9
via
IFTTT
No comments:
Post a Comment