ശബരിമല വിഷയത്തിൽ സൈബർ അക്രമ ആഹ്വാനം; രണ്ടുപേർക്കെതിരേ പോലീസ് കേസ് രജിസ്റ്റർ ചെയ്തു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, October 26, 2018

ശബരിമല വിഷയത്തിൽ സൈബർ അക്രമ ആഹ്വാനം; രണ്ടുപേർക്കെതിരേ പോലീസ് കേസ് രജിസ്റ്റർ ചെയ്തു

കോഴിക്കോട്: തിരുവനന്തപുരം റെയ്ഞ്ച് ഐ.ജി. മനോജ് എബ്രഹാമിനെതിരേയും പോലീസിനെതിരേയും അക്രമത്തിന് അഹ്വാനംചെയ്തതിനും മതസ്പർധയുണ്ടാക്കുന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചാരണം നടത്തിയതിനും രണ്ടുപേർക്കെതിരേ കേസെടുത്തു. കോഴിക്കോട് കസബ, നടക്കാവ് പോലീസ് സ്റ്റേഷനുകളിലായാണ് കേസ് രജിസ്റ്റർ ചെയ്തത്.ശബരിമലവിഷയത്തിൽ നിലയ്ക്കലിലും പമ്പയിലും നടന്ന പ്രതിഷേധങ്ങൾക്കെതിരായ പോലീസ് നടപടിക്ക്‌ നേതൃത്വം നൽകിയ മനോജ് എബ്രഹാമിനെതിരേ അപകീർത്തികരമായും അക്രമത്തിന് ആഹ്വാനം ചെയ്തും നവമാധ്യമത്തിൽ പോസ്റ്റ് ചെയ്തതിനാണ് കോഴിക്കോട് സ്വദേശി മനുമോഹനെതിരേ കസബ പോലീസ് കേസെടുത്തത്. ഒക്ടോബർ 19-നാണ് ഇതുസംബന്ധിച്ച സന്ദേശം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നത്.ശബരിമല യുവതീപ്രവേശ വിഷയത്തിലെ പ്രതിഷേധത്തിനെതിരായ നടപടിയെന്ന നിലയിൽ ഒരു പോലീസുകാരൻ സ്ത്രീയെ മർദിക്കുന്നത് സംബന്ധിച്ച വ്യാജചിത്രം സഹിതം സമൂഹമാധ്യമത്തിൽ മതസ്പർധ വളർത്തുന്ന തരത്തിൽ പോസ്റ്റ് ചെയ്തതിനാണ് കോഴിക്കോട് സ്വദേശി സുഭാഷ് സുബ്രഹ്മണ്യനെതിരേ നടക്കാവ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. പോലീസുദ്യോഗസ്ഥന്റെ ജോലിക്ക്‌ ഭീഷണിയുയർത്തുന്ന തരത്തിൽ വ്യാജചിത്രം പ്രചരിപ്പിച്ചതിനുള്ള വകുപ്പ് കൂടി ഉൾപ്പെടുത്തിയാണ് കേസ് ചുമത്തിയത്. പോലീസ് ആസ്ഥാനത്ത് നിന്ന്‌ തുടർന്ന് സൈബർ സെല്ലിൽ നിന്നുമുള്ള നിർദേശപ്രകാരമാണ് നടപടി.


from mathrubhumi.latestnews.rssfeed https://ift.tt/2OSgRar
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages