ശബരിമല: വിധി പാലിക്കാൻ എല്ലാവരും ബാധ്യസ്ഥർ -ഹൈക്കോടതി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, October 26, 2018

ശബരിമല: വിധി പാലിക്കാൻ എല്ലാവരും ബാധ്യസ്ഥർ -ഹൈക്കോടതി

കൊച്ചി: സുപ്രീംകോടതിയുടെ വിധി രാജ്യത്തെ നിയമമാണെന്ന് ഹൈക്കോടതി. സുപ്രീംകോടതി പ്രഖ്യാപിക്കുന്ന നിയമതത്ത്വം അനുസരിക്കാനും പാലിക്കാനും രാജ്യത്തെ എല്ലാ സിവിൽ, ജുഡീഷ്യൽ അധികാരികളും ബാധ്യസ്ഥരാണ്. ഭരണഘടനയുടെ 141, 144 അനുച്ഛേദങ്ങളിൽ ഇക്കാര്യം പറയുന്നുണ്ടെന്നും കോടതി ഓർമപ്പെടുത്തി. മതിയായ സുരക്ഷയും അടിസ്ഥാനസൗകര്യവുമാകുംവരെ ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കരുതെന്ന് നിർദേശിക്കണമെന്ന ഹർജി ചീഫ് ജസ്റ്റിസ് ഹൃഷികേശ് റോയിയും ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാരുമുൾപ്പെട്ട ഡിവിഷൻബെഞ്ച് തള്ളി. വിധിയോട് എതിർപ്പുണ്ടെങ്കിൽ സുപ്രീംകോടതിയെ സമീപിക്കാവുന്നതാണെന്നും ഹർജിക്കാരനായ പി.ഡി. ജോസഫിനോട് കോടതി വ്യക്തമാക്കി.സുരക്ഷയ്ക്കുള്ള ഏർപ്പാടില്ലാതെ ധൃതിപിടിച്ച് യുവതീപ്രവേശം നടപ്പാക്കിയതാണ് കഴിഞ്ഞദിവസം ശബരിമലയിലുണ്ടായ പ്രശ്‌നങ്ങൾക്ക് കാരണമെന്നായിരുന്നു ഹർജിയിലെ വാദം.


from mathrubhumi.latestnews.rssfeed https://ift.tt/2O5qhtN
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages