ബ്യൂണസ് ഐറിസ്: യൂത്ത് ഒളിമ്പിക്സ് ബാഡ്മിന്റണിൽ വെള്ളി മെഡൽ കൊണ്ട് തൃപ്തിപ്പെട്ട് ലക്ഷ്യ സെൻ. മുൻ ജൂനിയർ ഒന്നാം റാങ്കുകാരനായ ലക്ഷ്യ ഫൈനലിൽ ചൈനയുടെ ഷിഫെംഗ് ലീയോട് തോൽക്കുകയായിരുന്നു. നേരിട്ടുള്ള ഗെയിമുകൾക്കായിരുന്നു ലക്ഷ്യയുടെ തോൽവി. സ്കോർ : 15-21, 19-21. ആദ്യ ഗെയിമിൽ വേഗത്തിൽ കീഴടങ്ങിയെങ്കിൽ രണ്ടാം ഗെയിമിൽ ലക്ഷ്യ പൊരുതിനോക്കി. നാല് മാച്ച് പോയിന്റുകൾ അതിജീവിച്ച് ലക്ഷ്യ സ്കോർ 19 വരെ എത്തിച്ചെങ്കിലും ഗെയിം നേടാൻലക്ഷ്യക്ക് കഴിഞ്ഞില്ല. മത്സരം 42 മിനിറ്റ് നീണ്ടുനിന്നു. ലക്ഷ്യ വെള്ളി നേടിയതോടെ യൂത്ത് ഒളിമ്പിക്സിൽ ഇന്ത്യയുടെ മെഡൽനേട്ടംഐ ഏഴായി ഉയർന്നു. എട്ടു വർഷത്തിനുള്ളിൽ യൂത്ത് ഒളിമ്പിക്സിൽ വെള്ളി നേടുന്ന രണ്ടാമത്തെ ഇന്ത്യൻ ബാഡ്മിന്റമ്ഡ താരമാണ് പതിനേഴുകാരൻ. 2010-ൽ എച്ച്.എസ് പ്രണോയിയും വെള്ളി നേടിയിരുന്നു. അതേസമയം ഷൂട്ടിങ്ങിൽ മനു ഭേക്കർ രണ്ടാം മെഡൽ നേടി. മനുവും താജികിസ്താന്റെ ബെഹ്സാൻ ഫായ്സുള്ളേവും ചേർന്ന ടീം വെള്ളിയാഴ്ച 10 മീറ്റർ എയർ പിസ്റ്റളിൽ വെള്ളി നേടി. നേരത്തേ 10 മീറ്റർ എയർ പിസ്റ്റളിൽ മനു ഭേക്കർ സ്വർണം നേടിയിരുന്നു. Content Highlights: Youth Olympics 2018 Lakshya Sen settles for silver medal in Men's Singles Badminton
from mathrubhumi.latestnews.rssfeed https://ift.tt/2OnwNkv
via
IFTTT
No comments:
Post a Comment