ന്യൂയോർക്ക്: ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ സമിതിയിലേക്കുള്ള തിരഞ്ഞെടുപ്പിൽ ഇന്ത്യയുടെ വൻ വിജയം കാണിക്കുന്നത് ലോക രാജ്യങ്ങൾക്കിടയിൽ ഇന്ത്യയ്ക്കുള്ളസ്ഥാനമാണെന്ന് യുഎന്നിലെ ഇന്ത്യൻ സ്ഥാനപതി സയ്യിദ്അക്ബറുദ്ദീൻ. ലോകമെമ്പാടുമുള്ള മനുഷ്യാവകാശ സംരക്ഷണത്തിനായുള്ള സന്തുലിതവും ഉചിതവുമായസമീപനം ഇന്ത്യ തുടരുമെന്നും അദ്ദേഹം പറഞ്ഞു. യുഎൻ മനുഷ്യാവകാശ സമിതിയിലേക്ക് ഏഷ്യാ-പസഫിക് വിഭാഗത്തിൽ 188 വോട്ടുകളോടെ ഇന്ത്യയെ തിരഞ്ഞെടുത്തതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ആഗോളതലത്തിൽ നമ്മുടെ രാജ്യം നിൽക്കുന്ന ഉന്നത സ്ഥാനത്തിന്റെ പ്രതിഫലനമാണ് ഈ വിജയം. വിജയിച്ച 18 സ്ഥാനാർത്ഥികളിൽ ഏറ്റവും കൂടുൽ വോട്ടുകൾ നൽകിയ ഇന്ത്യയുടെ വിജയം ഉറപ്പിച്ച എല്ലാ ആഗോള സുഹൃത്തുക്കൾക്കും നന്ദി അറിയിക്കുന്നുവെന്നും അക്ബറുദ്ദീൻ പറഞ്ഞു. 2019 ജനുവരിമുതൽ മൂന്നു വർഷത്തേക്കാണ് സമിതിയുടെ കാലാവധി. പുതിയ അംഗങ്ങൾക്കായുള്ള തിരഞ്ഞെടുപ്പ് വെള്ളിയാഴ്ചയാണ് നടന്നത്. രഹസ്യബാലറ്റിലൂടെ 18 രാജ്യങ്ങൾ അംഗത്വം നേടി. സമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെടാൻ കുറഞ്ഞത് 97 വോട്ടുകളായിരുന്നു വേണ്ടത്.
from mathrubhumi.latestnews.rssfeed https://ift.tt/2pRLBco
via
IFTTT
No comments:
Post a Comment