ബെംഗളൂരു: റഫാൽ യുദ്ധവിമാന ഇടപാടിലെ വിവാദം കത്തി നിൽക്കുന്നതിനിടെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്കൽ ലിമിറ്റഡിലെ(എച്ച്.എ.എൽ.) ഒരുവിഭാഗം ജീവനക്കാരുമായും മുൻ ജീവനക്കാരുമായും കൂടിക്കാഴ്ച നടത്തും. റഫാൽ നിർമിക്കുന്നതിൽനിന്ന് എച്ച്.എ.എല്ലിനെ മാറ്റിയതിൽ പ്രതിഷേധം നടക്കുന്ന സാഹചര്യത്തിൽ രാഹുലിന്റെ കൂടിക്കാഴ്ചയ്ക്ക് രാഷ്ട്രീയ പ്രാധാന്യമുണ്ട്. റഫാൽ കരാറിലെ അഴിമതി ചൂണ്ടിക്കാട്ടി മോദി സർക്കാരിനെതിരെ നടത്തുന്ന പ്രചാരണങ്ങൾക്ക് എച്ച്എഎൽ ജീവനക്കാരുടെ പിന്തുണ തേടുക എന്നതാണ് കൂടിക്കാഴ്ചയുടെ പ്രധാനലക്ഷ്യം.കബൻപാർക്കിലാണ് കൂടിക്കാഴ്ച. അതേസമയം, എച്ച്.എ.എൽ. ജീവനക്കാരുടെ സംഘടനാ പ്രതിനിധികളുമായുള്ള രാഹുലിന്റെ കൂടിക്കാഴ്ച ഉണ്ടായേക്കില്ല. പൊതുമേഖലാ സ്ഥാപനത്തിലെ ജീവനക്കാർ രാഷ്ട്രീയനേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നത് ചട്ടവിരുദ്ധമാണെന്ന റിപ്പോർട്ടിനെത്തുടർന്നാണിത്.ഇതേ തുടർന്നാണ് എച്ച്.എ.എൽ. പരിസരത്ത് നടത്താനിരുന്ന പരിപാടി കബൻപാർക്കിലേക്ക് മാറ്റിയത്. പെതുമേഖലാ സ്ഥാപനമെന്ന നിലയിൽ ജീവനക്കാർ പരസ്യമായ രാഷ്ട്രീയനിലപാട് സ്വീകരിക്കുന്നത് ശരിയല്ലെന്നാണ് വാദം. ജീവനക്കാർ പരസ്യ രാഷ്ട്രീയ നിലപാട് സ്വീകരിക്കരുതെന്ന സർക്കുലറും മാനേജ്മെന്റ് ഇറക്കിയിട്ടുണ്ട്. റഫാൽ യുദ്ധവിമാന നിർമാണം പൊതുമേഖലാ സ്ഥാപനമായ എച്ച്.എ.എല്ലിനെ ഒഴിവാക്കിയതിൽ പ്രതിഷേധം ശക്തമാണ്. കബൻപാർക്കിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ എച്ച്.എ.എൽ. മുൻജീവനക്കാര ടക്കം 100-ഓളം പേർ പങ്കെടുക്കുമെന്ന് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ദിനേഷ് ഗുണ്ടുറാവു പറഞ്ഞു. കേന്ദ്ര സർക്കാരിനെതിരെയുള്ള പ്രതിഷേധത്തിൽ എച്ച്എഎല്ലിലെ ബിജെപി ഇതര തൊഴിലാളികളെ ഏകോപിപ്പിക്കുക എന്നതാണ് കോൺഗ്രസിന്റെ ശ്രമം.
from mathrubhumi.latestnews.rssfeed https://ift.tt/2NEsFYe
via
IFTTT
No comments:
Post a Comment