ആശ്രമം ആക്രമണം: സന്ദീപാനന്ദഗിരിയുടെ മുന്‍ സെക്യൂരിറ്റി ജീവനക്കാരന്‍ കസ്റ്റഡിയില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, October 28, 2018

ആശ്രമം ആക്രമണം: സന്ദീപാനന്ദഗിരിയുടെ മുന്‍ സെക്യൂരിറ്റി ജീവനക്കാരന്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമം ആക്രമിച്ച കേസിൽ ആശ്രമത്തിലെ മുൻ സെക്യൂരിറ്റി ജീവനക്കാരനെ പോലീസ് കസ്റ്റഡിയിലെടുത്തു. വലിയവിള സ്വദേശി മോഹനെയാണ് കസ്റ്റഡിയിൽ എടുത്തത്. സംശയത്തിന്റെഅടിസ്ഥാനത്തിൽ കസ്റ്റഡിയിലെടുത്ത ഇയാളെ ചോദ്യം ചെയ്തുവരികയാണ്. കഴിഞ്ഞ ദിവസമാണ് ഇയാൾ ആശ്രമത്തിലെ ജോലി ഉപേക്ഷിച്ചത്. സ്വാമിയുമായി ഉണ്ടായ തർക്കത്തെ തുടർന്നായിരുന്നു ഇത്. ഈ പശ്ചാത്തലത്തിലാണ് മോഹനനെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളാണ് ആശ്രമത്തിലെ വാഹനങ്ങൾക്ക് തീ വെച്ചത് എന്ന നിഗമനം ഇപ്പോൾ പോലീസിനില്ല. വിശദമായ ചോദ്യം ചെയ്യലിന് ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നാണ് അന്വേണ സംഘം പറയുന്നത്. അതേസസമയം ലഭിച്ച സി.സി.ടി.വി ദൃശ്യങ്ങളിൽ പതിഞ്ഞ ആളിന് സംഭവുമായി ബന്ധമില്ലെന്ന് വ്യക്തമായി. ഇയാൾ ഫയർഫോഴ്സ് വാഹനം വന്നപ്പോൾ വഴികാട്ടാൻ എത്തിയതാണെന്ന് വ്യക്തമായി. അതിനാൽ ആദ്യം ലഭിച്ച സിസിടിവി ദൃശ്യങ്ങൾ നിർണായകമായ തെളിവല്ലെന്നാണ് അന്വേഷണ സംഘം പറയുന്നത്.


from mathrubhumi.latestnews.rssfeed https://ift.tt/2zbzefx
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages