കോലിയുടെ ഹാട്രിക് സെഞ്ചുറി പാഴായി; ഹോപ്പിന്റെ മികവില്‍ വിന്‍ഡീസിന് ജയം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, October 28, 2018

കോലിയുടെ ഹാട്രിക് സെഞ്ചുറി പാഴായി; ഹോപ്പിന്റെ മികവില്‍ വിന്‍ഡീസിന് ജയം

പുണെ:വിൻഡീസിനെതിരായ മൂന്നാം ഏകദിന ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് 43 റൺസിന്റെ തോൽവി. ഹോപ്പിന്റെ മികവിൽ 284 റൺസ് പടുത്തുയർത്തിയ വിൻഡീസ് നിരയുടെ മുൻപിൽ ഇന്ത്യയുടെ വാലറ്റം കിതച്ചു. 47.4 ഓവറിൽ ഇന്ത്യൻ നിരയുടെ പോരാട്ടം അവസാനിക്കുകയായിരുന്നു. തുടർച്ചയായി മൂന്നാം ഏകദിനത്തിലും സെഞ്ചുറിയുമായി മുന്നേറിയ നായകൻ വിരാട് കോലിക്ക് ഇന്ത്യയെ രക്ഷിക്കാനായില്ല. ബൗളിങ് നിരയുടെ മികച്ച പ്രകടനമാണ് വിൻഡീസിന് തുണയായത്. ടീം തോറ്റെങ്കിലും ഏകദിനത്തിൽ ഹാട്രിക് സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന റെക്കോർഡ് കോലിക്ക് സ്വന്തമാക്കാനായി. 119 പന്തുകളിൽ നിന്ന് 10 ബൗണ്ടറികളും ഒരു സിക്സുമടക്കം 107 റൺസ് നേടിയ കോലി 42-ാം ഓവറിൽ മെർലോൺ സാമുവൽസിന്റെ പന്തിൽ പുറത്ത് പോവുകയായിരുന്നു. കോലിയുടെ 38-ാം സെഞ്ചുറിയാണിത്. ഇതോടെ പരമ്പരയിലെ മൂന്ന് മത്സരങ്ങളിൽ നിന്ന് കോലിയുടെ റൺനേട്ടം 404 ആയി. ഗുവാഹത്തിയിൽ നടന്ന ആദ്യ ഏകദിനത്തിൽ 140 റൺസും വിശാഖപട്ടണത്തു നടന്ന രണ്ടാം മത്സരത്തിൽ 157 * റൺസും കോലി നേടിയിരുന്നു. കഴിഞ്ഞ മത്സരത്തിലാണ് ഏറ്റവും വേഗത്തിൽ 10000 റൺസ് നേടിയ ഏകദിന താരം എന്ന റെക്കോഡ് കോലി സ്വന്തമാക്കിയത്. 207 ഇന്നിങ്സിൽ നിന്നാണ് കോലിയുടെ നേട്ടം. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടൂൽക്കറിന്റെ റെക്കോഡാണ് കോലി തകർത്തത്. Guwahati 💯✅ Visakhapatnam 💯✅ Pune 💯 ✅@imVkohli with three ODI centuries in a row, the first India batsman to achieve the feat!! pic.twitter.com/X5Zwma8QMe — BCCI (@BCCI) October 27, 2018 ഒൻപത് പന്തിൽ നിന്ന് എട്ട് റൺസെടുത്ത ഓപ്പണർ രോഹിത് ശർമയാണ് ഇന്ത്യൻ നിരയിൽ ആദ്യം പുറത്തായത്. ഹോൾഡർ എറിഞ്ഞ രണ്ടാം ഓവറിന്റെ അവസാന പന്തിൽ നിസ്സഹായനായിപ്പോയ രോഹിത് ക്ലീൻ ബൗൾഡാവുകയായിരുന്നു. നല്ല ഒന്നാന്തരമൊരു റിപ്പർ.തുടർന്ന് വിരാട് കോലിയും ശിഖർ ധവാനും ഇന്ത്യയെ കരകയറ്റാൻ ശ്രമിച്ചെങ്കിലും. ടീം സ്കോർ 88 എത്തിയപ്പോൾ 35 റൺസെടുത്ത ധവാൻ പുറത്തായി. അമ്പാട്ടി റായിഡു 22 ഉം പന്ത് 22 ഉം റൺസെടുത്ത് മടങ്ങി. ഏഴ് റൺസ് എടുത്ത് എം.എസ് ധോണിയുടേതാണ് അഞ്ചാമത്തെ വിക്കറ്റ്. ജേസൺ ഹോൾഡറിന്റെ ബോളിൽ ഷായ് ഹോപ്പ് ധോണിയെ കയ്യിൽ ഒതുക്കുകയായിരുന്നു. 42ാം ഓവറിൽ കോലി പുറത്തായതോടെ ഇന്ത്യയുടെ ബാറ്റിങ് നിര മന്ദഗതിയിലായി. പതിനെട്ട് പന്തിൽ 24 റൺസ് നേടിയ ഋഷഭ് പന്ത് ആഷ്ലി നഴ്സിന്റെ പന്തിൽ പുറത്ത് പോയതോടെ ഇന്ത്യയുടെ പ്രതീക്ഷ മങ്ങി. A hat-trick of hundreds is just an incredible feat by a special player. Well done @imVkohli. pic.twitter.com/DMc95fCPPX — Sachin Tendulkar (@sachin_rt) October 27, 2018 മോശമായി തുടങ്ങിയ വിൻഡീസിനെ മുന്നൂറിനടുത്തെത്തിച്ചത് അഞ്ചു റൺസ് അകലെവച്ച് സെഞ്ച്വറി നഷ്ടമായ ഹോപ്പാണ്. 113 പന്തിൽ നിന്ന് 95 റൺസാണ് ഹോപ്പ് നേടിയത്. ചന്ദർപോൾ ഹേംരാജിന്റോതായിരുന്നു വിൻഡീസിന്റെ ആദ്യ വിക്കറ്റ്. സ്കോർബോർഡിൽ 25 റൺസ് മാത്രമുള്ളപ്പോൾ ബുമ്രയുടെ പന്തിൽ ചന്ദർപോൾ ധോണിയുടെ പിടിയിൽ ഒതുങ്ങി. അധികം വൈകാതെ കീറൺ പവലിനെയും ബുമ്ര തന്നെ മടക്കി. 25 പന്തിൽ 21 റൺസെടുത്ത് മുന്നേറിയ പവലിനെ രോഹിത് ശർമ പിടികൂടുകയായിരുന്നു. ഖലീൽ അഹമ്മദിന്റെ പന്തിൽ മർലോൺ സാമുവൽസും പുറത്തായതോടെ വിൻഡീസിന്റെ നില പരുങ്ങലിലായി. നാലാം വിക്കറ്റിൽ ഹോപ-്ഹെറ്റ്മയർ സഖ്യമാണ് വിൻഡീസിന് ജീവൻ നൽകിയത്. കുൽദീപിന്റെ പന്തിൽ സ്റ്റംപു ചെയ്തു ഹെറ്റ്മയറെ ധോണി പുറത്താക്കുമ്പോൾ ഈ കൂട്ടുക്കെട്ടിൽ 56 റൺസ് പിറന്നിരുന്നു. കുൽദീപിന്റെ ബോളിൽ റൂവൻ പവൽ വേഗം മടങ്ങി. ആറാം വിക്കറ്റിൽ ജേസൺ ഹോൾഡർ- ഹോപ് സഖ്യത്തിന്റെ അർധസെഞ്ചുറി കൂട്ടുകെട്ട് വിൻഡീസിന് അടിത്തറ പാകി. ഹോപിനൊപ്പം 76 റൺസ് കൂട്ടിച്ചേർത്തതിനു പിന്നാലെ ഹോൾഡറിനെ ഭുവനേശ്വർ കുമാർ പുറത്താക്കി. Its all over here in Pune. #TeamIndia all out for 240 Windies win by 43 runs. The series now stands at 1-1 with two games to go #INDvWI pic.twitter.com/drnpfUqfHx — BCCI (@BCCI) October 27, 2018 ആറ് ബൗണ്ടറിയും ഒരു സിക്സും അടങ്ങുന്നതായിരുന്നു ഹോപ്പിന്റെ ഇന്നിങ്സ്. ഇന്ത്യയ്ക്കുവേണ്ടി ഭൂംറ നാലും കുൽദീപ് രണ്ടും ഭുവനേശ്വർ കുമറും അഹമ്മദും ചാഹലും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. വിൻഡീസിനു വേണ്ടി മാർലോൺ സാമുവൽസ് 3 വിക്കറ്റ് വീതവും, ആഷ്ലി നഴ്സ്, ജെയ്സൺ ഹോൾഡർ, ഒബദ് മക്കോയ് എന്നിവർ രണ്ടു വിക്കറ്റ് വീതവും നേടി. ഇതോടെ അഞ്ചു മത്സരങ്ങളുള്ള പരമ്പരയിൽ ഇന്ത്യയും വിൻഡീസും ഒപ്പത്തിനൊപ്പം എത്തി. ഗുവാഹത്തിയിൽ നടന്ന ആദ്യ ഏകദിനത്തിൽ ഇന്ത്യ എട്ടു വിക്കറ്റിന് ജയിച്ചപ്പോൾ, വിശാഖപട്ടണത്തു നടന്ന രണ്ടാം മൽസരം ടൈയിൽ അവസാനിച്ചിരുന്നു. പരമ്പരയിലെ നാലാം മൽസരം തിങ്കളാഴ്ച മുംബൈ ബ്രാബോൺ സ്റ്റേഡിയത്തിൽ വച്ച് നടക്കും. Content Highlights:India Windies Third ODI Hope Kohli Dhoni


from mathrubhumi.latestnews.rssfeed https://ift.tt/2RhmPhS
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages