ഓഖി: കാണാതായ തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസം സർക്കാർ ഏറ്റെടുക്കുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, October 28, 2018

ഓഖി: കാണാതായ തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസം സർക്കാർ ഏറ്റെടുക്കുന്നു

തിരുവനന്തപുരം: ഓഖിയിൽപ്പെട്ടു കാണാതായതോ മരിച്ചതോ ആയ 143 മീൻപിടിത്ത തൊഴിലാളികളുടെ മക്കളുടെ പൂർണ വിദ്യാഭ്യാസച്ചെലവ് സർക്കാർ ഏറ്റെടുക്കുന്നു. തിരുവനന്തപുരം, കാസർകോട് എന്നീ ജില്ലകളിലെ തൊഴിലാളികളുടെ 318 കുട്ടികളെയാണ് ദത്തെടുക്കുന്നത്. ഓഖി ഫണ്ടിൽനിന്ന് 13.92 കോടി രൂപയാണ് ഇതിലേക്കു നീക്കിവെച്ചിരിക്കുന്നത്. ഇക്കൊല്ലം മുതൽ ഇവ നടപ്പാക്കുമെന്ന് ഫിഷറീസ് അധികൃതർ അറിയിച്ചു. എൽ.കെ.ജി. മുതൽ ഡിഗ്രി തലം വരെയുള്ള കുട്ടികളുടെ വസ്ത്രമടക്കമുള്ള പഠനച്ചെലവാണ് സർക്കാർ നൽകുക. വിവിധ സ്കൂൾ ക്ലാസുകളിൽ പഠിച്ചുകൊണ്ടിരിക്കുന്ന 194 പേർക്കും ഡിഗ്രി പഠനം കഴിഞ്ഞ 124 പേർക്കുമാണ് ഈ ആനുകൂല്യം ലഭിക്കുക. ഓരോ ക്ലാസിലെത്തുമ്പോഴും അവരുടെ പഠനച്ചെലവനുസരിച്ചായിരിക്കും പണം അനുവദിക്കുക.വർഷത്തിൽ രണ്ടു തവണ പണം നൽകും. കുട്ടിയും രക്ഷിതാവും ഉൾപ്പെടുന്ന സംയുക്ത ബാങ്ക് അക്കൗണ്ടിലാണ് ഫിഷറീസ് വകുപ്പ് പണം നിക്ഷേപിക്കുന്നത്. 2037 വരെയാണ് പദ്ധതി നടപ്പാക്കുന്നത്. ഡിഗ്രി പഠനം പൂർത്തിയാക്കിയവർക്ക് തൊഴിലധിഷ്ഠിത കോഴ്‌സുകൾ പഠിക്കാനും പണം അനുവദിക്കുമെന്ന് ഫിഷറീസ് അധികൃതർ പറഞ്ഞു.


from mathrubhumi.latestnews.rssfeed https://ift.tt/2yBC12u
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages