കോട്ടയം: എല്ലാക്കാലത്തും എതിർപ്പുകൾ മറികടന്നാണ് കേരളത്തിൽ നവോത്ഥാനം ഉണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എൽ.ഡി.എഫ്. വ്യാഴാഴ്ച കോട്ടയത്തു നടത്തിയ രാഷ്ട്രീയ വിശദീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഒരുകാലത്ത് പൊതുവഴിയിലൂടെ നടക്കാൻ അവകാശമില്ലായിരുന്നവർ അതിനു ശ്രമിച്ചപ്പോൾ തടഞ്ഞു. മാറുമറയ്ക്കാൻ അവസരമില്ലാതിരുന്നവർ മാറുമറച്ചപ്പോൾ തടഞ്ഞു. ഋതുമതിപോലുമാകാത്ത കുട്ടികളെ വളരെ പ്രായമായ ആൾ കല്ല്യാണംകഴിച്ചിരുന്നു. എല്ലാ സമൂഹങ്ങളിലും ഇത്തരം ദുരാചാരങ്ങൾ ഉണ്ടായിരുന്നു. ഇതിനെല്ലാം എതിരേ പുരോഗമനപരമായ ആശയങ്ങളും ഉയർന്നുവന്നു. അത്തരം ആശയങ്ങൾ നടപ്പാക്കാനുള്ള ശ്രമങ്ങൾ ഈ സർക്കാരും തുടരും.ശബരിമലയെ കലാപഭൂമിയാക്കാനുള്ള സംഘപരിവാറിന്റെയും അതിനെ പിന്തുണയ്ക്കുന്ന യു.ഡി.എഫിന്റെയും ഈർക്കിലി കണ്ട് ഈ സർക്കാർ ചൂളി പിൻമാറില്ല. ശബരിമലയിലേത് വിശ്വാസപ്രശ്നമാണെന്ന നിലപാടാണ് ഇപ്പോൾ ആർ.എസ്.എസിനുള്ളത്. ഭരണഘടനയല്ല, വിശ്വാസമാണ് വലുതെന്ന സമീപനം അപകടകരമാണ്. ശബരിമലയിൽ ആർ.എസ്.എസിന് പണ്ടുതൊട്ടേ താത്‌പര്യമില്ല. എല്ലാ ജാതി-മതവിഭാഗങ്ങളിലുംപെട്ടവർ അവിടെ വരുന്നതാണ് കാരണം. സുപ്രീംകോടതിവിധി നടപ്പാക്കുമെന്നുമാത്രമേ ഇടതുപക്ഷസർക്കാർ പറഞ്ഞിട്ടുള്ളൂ. അങ്ങനെയൊരു സമീപനമേ സർക്കാരുകൾക്ക് സ്വീകരിക്കാനാകൂ. അതുകൊണ്ടാണ് കേന്ദ്രസർക്കാർ ഓർഡിനൻസ് ഇറക്കാത്തത്.2006-ലാണ് ശബരിമല സംബന്ധിച്ച കേസ് വന്നത്. 2007-ലെ ഇടതുസർക്കാർ പുരുഷനും സ്ത്രീക്കും തുല്യാവകാശമുണ്ടെന്ന് കോടതിയിൽ റിപ്പോർട്ടു നൽകി. എന്നാൽ, വിശ്വാസപ്രശ്നം ആയതിനാൽ ഹിന്ദുധർമശാസ്ത്രത്തിൽ പാണ്ഡിത്യമുള്ളവരുടെ കമ്മിഷൻ രൂപവത്‌കരിച്ച് അഭിപ്രായം തേടണമെന്നും അറിയിച്ചിരുന്നു. വിധി എന്തായാലും അംഗീകരിക്കുമെന്നും അന്ന് വ്യക്തമാക്കി. അടുത്തിടെയും ഇതേ നിലപാടാണ് സർക്കാർ ആവർത്തിച്ചത്.തെറ്റിദ്ധരിക്കപ്പെട്ട് സമരത്തിനിറങ്ങിയവർ യാഥാർഥ്യങ്ങൾ ഉൾക്കൊണ്ട് പിന്മാറണം. ശ്രീനാരായണഗുരു, ചട്ടമ്പിസ്വാമി, മന്നത്ത് പദ്മനാഭൻ, അയ്യങ്കാളി എന്നിവർ നവോത്ഥാനത്തിനായി നടത്തിയ പ്രവർത്തനങ്ങൾ തുടരാനുള്ള ബാധ്യത കേരളത്തിന്റെ മതേതര മനസ്സിനുണ്ട്. ഇക്കാര്യത്തിൽ, യു.ഡി.എഫ്. സ്വീകരിച്ച സമീപനം അവർക്കുതന്നെ വിനയാകും. ബി.ജെ.പി.യുടെ സമരങ്ങളെ പിന്തുണയ്ക്കുന്ന കോൺഗ്രസുകാർ രണ്ടു വള്ളത്തിൽ കാൽവെച്ചവരാണ്. യു.ഡി.എഫിലുള്ള മറ്റുകക്ഷികൾ ഇത് തിരിച്ചറിയണമെന്നും പിണറായി വിജയൻ പറഞ്ഞു.ഇടതുപക്ഷം ഒറ്റക്കെട്ടെന്ന് കാനംശബരിമലയിലെ യുവതീപ്രവേശവുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ ഇടതുപക്ഷത്ത് ഒരു ഭിന്നതയുമില്ലെന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. ചിലർ തെറ്റിദ്ധാരണ പരത്താൻ ശ്രമിക്കുന്നുണ്ട്. അതിനുവെച്ച വെള്ളം വാങ്ങിവെച്ചാൽ മതിയെന്നും അദ്ദേഹം പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/2Ask6ww
via
IFTTT
No comments:
Post a Comment