2022 ല്‍ മനുഷ്യനെ ബഹിരാകാശത്ത് അയയ്ക്കാനൊരുങ്ങി പാകിസ്താനും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, October 26, 2018

2022 ല്‍ മനുഷ്യനെ ബഹിരാകാശത്ത് അയയ്ക്കാനൊരുങ്ങി പാകിസ്താനും

ഇസ്ലാമാബാദ്: 2022 ൽ ഇന്ത്യക്കാരനെ ബഹിരാകാശത്തേക്ക് അയക്കുമെന്ന ഇന്ത്യൻപ്രഖ്യാപനത്തിന് പിന്നാലെ പാകിസ്താനും മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കാൻ പദ്ധതിയിടുന്നതായി റിപ്പോർട്ട്. 2022 ൽ തന്നെ പാക് പൗരനെ ബഹിരാകാശത്തേക്ക് അയക്കാനാണ് പാകിസ്താൻ പദ്ധതി. ചൈനയുടെ സഹായത്തോടെയുള്ള പദ്ധതിയ്ക്ക് പാകിസ്താൻ ബഹിരാകാശ ഏജൻസിയുമായി ചൈനീസ് കമ്പനി കരാർ ഒപ്പിട്ടതായിപാകിസ്താൻ ഓൺലൈൻ മാധ്യമം റിപ്പോർട്ട് ചെയ്തു. പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ചൈന സന്ദർശിക്കുന്നതിനു മുന്നോടിയായി ചൈനയുമായി ചേർന്നുള്ള ബഹിരാകാശ പദ്ധതിയുടെ വിവരങ്ങൾ പാകിസ്താൻ മന്ത്രി ഫവാദ് ചൗദരി ഔദ്യോഗികമായി പ്രഖ്യാപിച്ചതായും റിപ്പോർട്ട് വ്യക്തമാക്കുന്നു. പ്രധാനമന്ത്രിയായതിനു ശേഷമുള്ള ഇമ്രാൻ ഖാന്റെ ആദ്യ ചൈനാ സന്ദർശനമാണ് നടക്കാനിരിക്കുന്നത്. ചൈന 2003ൽ മനുഷ്യനെ ബഹിരാകാശത്തെത്തിച്ചിരുന്നു. റഷ്യ, അമേരിക്ക എന്നിവയ്ക്കു ശേഷം ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ രാജ്യമാണ് ചൈന. ചൈനയും പാകിസ്താനും തമ്മിൽ പ്രതിരോധ-സൈനിക മേഖലകളിൽ ശക്തമായ സഹകരണമാണ് നിലനിൽക്കുന്നത്. ചൈന-പാകിസ്താൻ സാമ്പത്തിക ഇടനാഴിയും ഇതിന്റെ ഭാഗമാണ്. പ്രാദേശികമായി നിർമിച്ച രണ്ട് കൃത്രിമോപഗ്രഹങ്ങൾ ഈ വർഷം ആദ്യം പാകിസ്താൻ ബഹിരാകാശത്തേയ്ക്ക് അയച്ചിരുന്നു. ബെയ്ജിങ്ങിൽനിന്ന് ചൈനയുടെ റോക്കറ്റ് ഉപയോഗിച്ചാണ് ഇത് ബഹിരാകാശത്തെത്തിച്ചത്.


from mathrubhumi.latestnews.rssfeed https://ift.tt/2qcmfqc
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages