പൊതുവിപണിയിൽ അരിവില്പന പകുതിയായി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, October 18, 2018

പൊതുവിപണിയിൽ അരിവില്പന പകുതിയായി

തൃശ്ശൂർ:സംസ്ഥാനത്ത് പൊതുവിപണിയിൽ അരിവില്പന മുൻമാസങ്ങളെ അപേക്ഷിച്ച് പകുതിയായി. വില കിലോഗ്രാമിന് അഞ്ചു രൂപയോളം കുറയുകയും ചെയ്തു. പ്രളയ സഹായമായി സംസ്ഥാന സർക്കാർ സൗജന്യമായി അരി കൊടുക്കുന്നതും മറ്റ് സംസ്ഥാനങ്ങളിൽനിന്ന് അരിയെത്തിയതുമാണ് വിപണിയിലെ മാന്ദ്യത്തിന് കാരണം. കിലോഗ്രാമിന് 28 രൂപയ്ക്കുവരെ മട്ട അരി കിട്ടുന്നുണ്ട്. ആറു മാസം മുമ്പ് 43 രൂപ വരെയുണ്ടായിരുന്ന വിലയാണ് ഇടിഞ്ഞത്. സംസ്ഥാനസർക്കാർ സൗജന്യമായും ആദായവിലയിലും റേഷൻകട വഴി അരി നൽകുന്നത് പൊതുവിപണിയിലെ വില്പനയെ കാര്യമായി ബാധിച്ചിട്ടുണ്ട്. റേഷൻകട വഴി ഇപ്പോൾ ലഭിക്കുന്ന അരി പൊതുവിപണിയിലേതിനെക്കാളും ഗുണമുള്ളതാണ്. കിലോഗ്രാമിന് അഞ്ചു രൂപ നിരക്കിലാണ് റേഷൻ കടയിൽ പൊതുവിഭാഗത്തിന് ഇത് കിട്ടുന്നത്. പ്രളയം ബാധിച്ച സമയത്ത് സർക്കാർ സൗജന്യമായി അരി നൽകിയിരുന്നു. മറ്റ് സംസ്ഥാനങ്ങളിൽനിന്ന് സൗജന്യമായി അരി കിട്ടിയിരുന്നു. ഇവയെല്ലാംതന്നെ മിക്ക വീടുകളിലും സ്റ്റോക്കുണ്ട്. അതിനാലാണ് പൊതുവിപണിയിൽ വില്പന കുറഞ്ഞത്. കേരളത്തിലെ അരിമില്ലുകൾ മറ്റ് സംസ്ഥാനങ്ങളിലെ കർഷകരുമായി നെല്ല് എടുക്കുന്നതിന് മുൻകൂർ കരാറുണ്ടാക്കുകയാണ് പതിവ്. അതുപ്രകാരം എടുത്ത നെല്ലാണ് അരിയാക്കി വില്പനയാകാതെ കിടക്കുന്നത്. അതിനാലാണ് വിലകുറച്ച് വില്പനയ്ക്ക് ശ്രമിക്കുന്നത്.


from mathrubhumi.latestnews.rssfeed https://ift.tt/2EsTwqN
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages