വിദ്യാർഥികൾക്ക് മൊബൈലിൽ തത്സമയ സിനിമാ നിർമാണ മത്സരം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, October 18, 2018

വിദ്യാർഥികൾക്ക് മൊബൈലിൽ തത്സമയ സിനിമാ നിർമാണ മത്സരം

ഗ്രാമീണ വികസനവുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങളിൽ രണ്ടു മുതൽ മൂന്നു മിനിട്ടു വരെ ദൈർഘ്യമുള്ള സിനിമ മൊബൈലിൽ തൽസമയം നിർമിക്കാനും അതിന്റെ മത്സരത്തിൽ പങ്കെടുക്കാനും വിദ്യാർഥികൾക്ക് അവസരം. ഹൈദരബാദിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൂറൽ ഡെവലപ്മെന്റ് ആൻഡ് പഞ്ചായത്തീരാജിൽ (എൻ.ഐ.ആർ.ഡി.) നവംബർ 19-നാണ് മത്സരം. നവംബർ 19-നും 20-നുമായി നടക്കുന്ന ഗ്രാമവികസന വിഷയങ്ങൾ അടിസ്ഥാനപ്പെടുത്തിയുള്ള ദേശീയ ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായാണ് മത്സരം. പങ്കെടുക്കാൻ ഒക്ടോബർ 31-നകംhttp://http://nird.org.in -ൽ ഓൺലൈനായി രജിസ്റ്റർ ചെയ്യണം. ഫിലിം ഫെസ്റ്റിവലിൽ സിനിമ/ ഡോക്യുമെന്ററികളുടെ മത്സരവും പ്രദർശനവും ഉണ്ടാകും. അമെച്ചർ/ പ്രൊഫഷണൽ, സിനിമാ/ ഡോക്യുമെന്ററി നിർമാതാക്കൾക്ക് ഫിലിം ഫെസ്റ്റിവലിൽ മത്സര വിഭാഗത്തിലേക്കും സ്ക്രീനിങ്ങിനും എൻട്രി നൽകാം. ഗ്രാമീണ വികസനവുമായി ബന്ധപ്പെട്ട നയങ്ങൾ, സാമൂഹ്യ പ്രശ്നങ്ങൾ, നവീനതയും സാങ്കേതിക വിദ്യയും കലാരൂപങ്ങൾ തുടങ്ങിയ നാല് മേഖലകളിൽ അധിഷ്ഠിതമായിരിക്കണം സിനിമകൾ. പരമാവധി ദൈർഘ്യം 15 മിനിട്ട്. ഇംഗ്ലീഷിലോ ഹിന്ദിയിലോ അല്ലാത്ത എൻട്രികൾക്ക് ഇംഗ്ലീഷ് സബ്ടൈറ്റിൽ ഉണ്ടാവണം. കഴിഞ്ഞ മൂന്നുവർഷത്തിനകം നിർമിച്ചതായിരിക്കണം. ഓരോ വിഭാഗത്തിലെയും മികച്ച എൻട്രിക്ക് കാഷ് അവാർഡും മെമന്റോയും നൽകും. പ്രവേശന ഫീസില്ല. കൂടുതൽ വിവരങ്ങൾ സൈറ്റിൽ


from mathrubhumi.latestnews.rssfeed https://ift.tt/2NLu2ED
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages