നോയിഡ: ലൈംഗികബന്ധത്തിനു വിസമ്മതിച്ച പതിമൂന്നുകാരന്റെ ജനനേന്ദ്രിയത്തിൽ പൊള്ളിലേൽപിച്ചതിന് അയൽക്കാരിയും വിവാഹിതയുമായ യുവതിക്കെതിരെ കേസ്. കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് യുവതിക്കെതിരെ ബാദൽപുർ പോലീസ് കേസെടുത്തത്. സംഭവത്തിനു ശേഷം യുവതി ഒളിവിലാണ്. ഉത്തർപ്രദേശിലെചപ്രോലയിൽവെള്ളിയാഴ്ചയാണ് സംഭവം നടന്നത്. വീട്ടിൽ ഒറ്റയ്ക്കായിരുന്ന യുവതി കുട്ടിയെ ലൈംഗിക താൽപര്യത്തോടെ വീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നു. കുട്ടി വിസമ്മതം പ്രകടിച്ചതിൽ പ്രകോപിതയായ യുവതി ചവണ ചൂടാക്കി അവന്റെ ജനനേന്ദ്രിയം പൊള്ളിക്കുകയായിരുന്നുവെന്ന് കുട്ടിയുടെ അമ്മ നൽകിയ പരാതിയിൽ പറയുന്നു. യുവതിക്കെതിരെ ഇന്ത്യൻ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരവും പോക്സോ നിയമപ്രകാരവും കേസെടുത്തതായി പോലീസ് അറിയിച്ചു.ചൊവ്വാഴ്ചയാണ് പോലീസിൽ പരാതി നൽകിയത്. പരാതി നൽകാനുണ്ടായ കാലതാമസത്തെ കുറിച്ചും അന്വേഷിക്കുകയാണെന്ന് പോലീസ് കൂട്ടിച്ചേർത്തു.
from mathrubhumi.latestnews.rssfeed https://ift.tt/2EathWf
via
IFTTT
No comments:
Post a Comment