ന്യൂഡൽഹി: റെയിൽവേ ജീവനക്കാർക്ക് ഈ വർഷവും 78 ദിവസത്തെ ശമ്പളം ഉത്സവ ബോണസായി നൽകും. കഴിഞ്ഞ ആറുവർഷമായി ഇതേ രീതിയിലാണ് ഇതു നൽകുന്നത്. 12.26 ലക്ഷം റെയിൽവേ ജീവനക്കാർക്കാണ് ആനുകൂല്യം ലഭിക്കുക.ദസറ-പൂജ ഉത്സവത്തിന്റെ മുന്നോടിയായാണ് കേന്ദ്രസർക്കാർ ബോണസ് അനുവദിച്ചത്. അഞ്ചു സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച അവസരത്തിൽ ബോണസ് അനുപാതം മാറ്റംവരുത്തുന്നത് വിവാദമാകുമെന്നതിനാലാണ് നിലവിലെ രീതി തുടരുന്നതെന്ന് വിലയിരുത്തലുണ്ട്. 80 ദിവസത്തെ ശമ്പളം ബോണസായി നൽകണമെന്ന് ജീവനക്കാരുടെ സംഘടന ആവശ്യപ്പെട്ടിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/2Nyu02W
via
IFTTT
No comments:
Post a Comment