ദുബായ്: പാക് ഓഫ് സ്പിന്നർ ബിലാൽ ആസിഫിന്റെ ബൗളിങ്ങിന് മുന്നിൽ തകർന്നടിഞ്ഞ് ഓസ്ട്രേലിയ. 33-ാം വയസ്സിൽ പാകിസ്താനായി അരങ്ങേറ്റം കുറിച്ച ബിലാൽ ആദ്യ ടെസ്റ്റിൽ ഓസീസിന്റെ ആറു വിക്കറ്റുകളാണ് വീഴ്ത്തിയത്. 21.3 ഓവർ പന്തെറിഞ്ഞ താരം ഏഴു മെയ്ഡൻ ഓവറടക്കം വിട്ടുകൊടുത്തത് 36 റൺസ് മാത്രം. നാല് വിക്കറ്റുമായി മുഹമ്മദ് അബ്ബാസ്, ബിലാൽ ആസിഫിന് മികച്ച പിന്തുണ നൽകി. പാകിസ്താനെ 482 റൺസിന് പുറത്താക്കി ഒന്നാമിന്നിങ്സ് ബാറ്റിങ്ങിനിറങ്ങിയ ഓസീസിന് ഉസ്മാൻ ഖ്വാജയും ആരോൺ ഫിഞ്ചും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. ഇരുവരും ചേർന്ന് 142 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. എന്നാൽ 62 റൺസെടുത്ത ഫിഞ്ചിനെ പുറത്താക്കി അബ്ബാസ് ഈ കൂട്ടുകെട്ട് പൊളിച്ചു. പിന്നീട് ഓസീസിന് തുടർച്ചയായി വിക്കറ്റുകൾ നഷ്ടപ്പെട്ടു. അബ്ബാസിന്റേയും ആസിഫിന്റേയും ബൗളിങ്ങിന് മുന്നിൽ പിടിച്ചുനിൽക്കാനാകാതെ 60 റൺസിനിടയിൽ ശേഷിക്കുന്ന ഒമ്പത് വിക്കറ്റുകൾ ഓസീസ് നഷ്പ്പെടുത്തി. 85 റൺസെടുത്ത ഖ്വാജയാണ് ഓസീസിന്റെ ടോപ്പ് സ്കോറർ. ആറു ബാറ്റ്സ്മാൻമാർ രണ്ടക്കം കാണാതെ പുറത്തായി. ഇതോടെ 280 റൺസ് ഒന്നാമിന്നിങ്സ് ലീഡുമായി രണ്ടാമിന്നിങ്സിനിറങ്ങിയ പാകിസ്താൻ മൂന്നാം ദിനം കളി നിർത്തുമ്പോൾ മൂന്നു വിക്കറ്റിന് 45 റൺസെന്ന നിലയിലാണ്. ആദ്യ ഇന്നിങ്സിൽ സെഞ്ചുറി നേടിയ മുഹമ്മദ് ഹഫീസിന്റേയും ഹാരിസ് സുഹൈലിന്റേയും ബാറ്റിങ് മികവിലാണ് പാകിസ്താൻ 482 റൺസടിച്ചത്. ഹഫീസ് 126 റൺസെടുത്തപ്പോൾ 110 റൺസായിരുന്നു ഹാരിസ് സുഹൈലിന്റെ സമ്പാദ്യം. WATCH Second Part: Bilal Asif takes six on Test debut pic.twitter.com/G3AIOR8eW2 — Cricket Updates Official🇵🇰 (@cricketupdatee_) October 9, 2018 Content Highlights: Bilal Asif Six Wickets Pakistan vs Australia First Test
from mathrubhumi.latestnews.rssfeed https://ift.tt/2A1x0B2
via
IFTTT
No comments:
Post a Comment