മുംബൈ: അവസാനം മുതിർന്ന ബി.ജെ.പി നേതാവും കേന്ദ്ര മന്ത്രിയുമായ നിതിൻ ഗഡ്കരി ആ കാരണം വെളിപ്പെടുത്തി. ഓരോ വ്യക്തിക്കും15 ലക്ഷം രൂപ നലൽകുമെന്നതുൾപ്പടെ തെരഞ്ഞെടുപ്പ് സമയത്ത് ബി.ജെ.പി നൽകിയവലിയ വാഗ്ദാനങ്ങൾലംഘിക്കപ്പെട്ടതിനുള്ള കാരണം. തങ്ങൾ ഒരിക്കലും അധികാരത്തിൽ എത്തില്ലെന്ന് കരുതിയാണ് അത്തരം വാഗ്ദാനങ്ങൾ നൽകിയതെന്നായിരുന്നു ഗഡ്കരിയുടെ വെളിപ്പെടുത്തൽ. ഒരിക്കലും അധികാരത്തിൽ എത്തില്ലെന്ന് ഞങ്ങൾക്ക് നല്ല ഉറപ്പായിരുന്നു. അതുകൊണ്ട് എത്ര വലിയ വാഗ്ദാനങ്ങൾ വേണമെങ്കിലും നൽകിക്കോളാൻ ഞങ്ങൾക്ക് ഉപദേശം ലഭിച്ചു. പക്ഷെ ഇപ്പോൾ ഞങ്ങളാണ് അധികാരത്തിൽ. ജനങ്ങൾ ഞങ്ങളുടെ വാഗ്ദാനങ്ങളെ കുറിച്ച് ഞങ്ങളെ ഓർമ്മിപ്പിക്കുന്നുണ്ട്. ചിരിച്ചുകൊണ്ട് മുന്നോട്ട് പോകുക മാത്രമാണ് വഴി - ഗഡ്കരി വ്യക്തമാക്കി. ദിവസങ്ങൾക്ക് മുൻപ് ഒരു മറാത്തി ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഗഡ്കരി ഇക്കാര്യം വെളിപ്പെടുത്തിയത്. അപ്രായോഗികമായ വാഗ്ദാനങ്ങളുടെ കരുത്തിലാണ് ബി.ജെ.പി അധികാരത്തിൽ എത്തിയതെന്നും ഗഡ്കരി കൂട്ടിച്ചേർത്തു. ബി.ജെ.പി സർക്കാർ കപടവാഗ്ദാനങ്ങൾക്ക് മുകളിൽ നിർമ്മിക്കപ്പെട്ടതാണ് എന്നായിരുന്നു ഗഡ്കരിയുടെ വീഡിയോ ട്വിറ്ററിൽ ഷെയർചെയ്ത് കോൺഗ്രസ് പ്രതികരിച്ചത്. കോൺഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധിയും ഗഡ്കരിയുടെ വെളിപ്പെടുത്തലുകളോട് പ്രതികരണവുമായെത്തി. താങ്കൾ പറഞ്ഞത് സത്യമാണ്. ജനങ്ങളുടെ ആഗ്രഹങ്ങളും വിശ്വാസവും നിങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാനായി നിങ്ങൾ ദുരുപയോഗം ചെയത കര്യം അവർ തിരിച്ചറിഞ്ഞു തുടങ്ങിയിട്ടുണ്ട് എന്നായിരുന്നു രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തത്. सही फ़रमाया, जनता भी यही सोचती है कि सरकार ने लोगों के सपनों और उनके भरोसे को अपने लोभ का शिकार बनाया है| pic.twitter.com/zhlKTrKHgU — Rahul Gandhi (@RahulGandhi) October 9, 2018 content highlights:We were very confident that we would never come to power, Nithin Gadkari
from mathrubhumi.latestnews.rssfeed https://ift.tt/2CzfqHf
via
IFTTT
No comments:
Post a Comment