അഞ്ച് വിക്കറ്റുമായി ഇമ്രാന്‍ താഹിര്‍; ദക്ഷിണാഫ്രിക്കയ്ക്ക്‌ 34 റണ്‍സ് വിജയം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, October 10, 2018

അഞ്ച് വിക്കറ്റുമായി ഇമ്രാന്‍ താഹിര്‍; ദക്ഷിണാഫ്രിക്കയ്ക്ക്‌ 34 റണ്‍സ് വിജയം

ഈസ്റ്റ് ലണ്ടൻ: സിംബാബ്വെയ്ക്കെതിരായ ആദ്യടി ട്വന്റിയിൽ ദക്ഷിണാഫ്രിക്കയ്ക്ക് 34 റൺസ് വിജയം. ഇമ്രാൻ താഹിറിന്റെ ബൗളിങ് മികവിൽ 161 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ സിംബാബ്വെ 126 റൺസിന് എല്ലാവരും പുറത്തായി. നാല് ഓവറിൽ 23 റൺസ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റാണ് ഇമ്രാൻ താഹിർ വീഴ്ത്തിയത്. ഡാലയും ഫെലുക്വായോയും രണ്ട് വീതം വിക്കറ്റ് വീഴ്ത്തി. ആദ്യം ബാറ്റു ചെയ്ത ദക്ഷിണാഫ്രിക്ക റാസി വാൻഡെർ ഡസന്റെ ബാറ്റിങ് മികവിലാണ് 160 റൺസടിച്ചത്. 44 പന്തിൽ അഞ്ചു ഫോറിന്റേയും ഒരു സിക്സിന്റേയും അകമ്പടിയോടെ ഡസെൻ 56 റൺസടിച്ചു. ഫാഫ് ഡു പ്ലെസിസ് 34 റൺസും ഡേവിഡ് മില്ലർ 39 റൺസുമടിച്ചു. മറുപടി ബാറ്റിങ്ങിനിറങ്ങിയ സിംബാബ്വെയ്ക്ക് ആറു റൺസിനിടയിൽ ആദ്യ വിക്കറ്റുപോയി. മൂന്നു റൺസെടുത്ത ചിബാബയെ ഇമ്രാൻ താഹിർ പുറത്താക്കി. പിന്നീട് അഞ്ച് റൺസ് കൂട്ടിച്ചേർക്കുന്നതിനിടയിൽ രണ്ടാം വിക്കറ്റും സിംബാബ്വെയ്ക്ക് നഷ്ടമായി. ആ ഓവറിൽ തന്നെ അടുത്ത വിക്കറ്റും സന്ദർശകർക്ക് നഷ്ടമായി. ഇതോടെ മൂന്ന് വിക്കറ്റിന് 11 റൺസെന്ന നിലയിലായി സിംബാബ്വെ. പിന്നീട് ടെയ്ലറും (19) വില്ല്യംസും (21) ചേർന്ന് സിംബാബ്വെയെ കര കയറ്റാൻ നോക്കിയെങ്കിലും അതും വിഫലമായി. ആറാമനായി ക്രീസിലിറങ്ങിയ പീറ്റർ മൂർ 21 പന്തിൽ 44 റൺസുമായി സിംബാബ്വെയെ വിജയതീരത്തെത്തിക്കാൻ ശ്രമിച്ചു. ഒരു ഫോറും അഞ്ചു സിക്സുമടങ്ങുന്നതായിരുന്നു മൂറിന്റെ ഇന്നിങ്സ്. എന്നാൽ പത്താമനായി മൂർ പുറത്താകുമ്പോൾ സിംബാബ്വെയുടെ സ്കോർ ബോർഡിൽ 126 റൺസായിരുന്നു. ഇതോടെ 34 റൺസിന് സന്ദർശകർ പരാജയമേറ്റുവാങ്ങി. Content Highlights: Imran Tahir bowls South Africa to victory over Zimbabwe


from mathrubhumi.latestnews.rssfeed https://ift.tt/2pJPpwv
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages