പീഡനശ്രമത്തിനെതിരെ പ്രതികരിച്ചവരെ പിരിച്ചുവിട്ടു: ദേശീയ വനിതാ കമ്മീഷനെതിരെ ഹര്‍ജി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, October 10, 2018

പീഡനശ്രമത്തിനെതിരെ പ്രതികരിച്ചവരെ പിരിച്ചുവിട്ടു: ദേശീയ വനിതാ കമ്മീഷനെതിരെ ഹര്‍ജി

ന്യൂഡൽഹി: ദേശീയ വനിതാ കമ്മീഷനിലെ മേലുദ്യോഗസ്ഥനെതിരെ ലൈംഗിക അതിക്രമ പരാതി നൽകിയതിന് ജോലിയിൽനിന്ന് പുറത്താക്കിയെന്ന് ആരോപിച്ച് ദേശീയവനിതാ കമ്മീഷനെതിരെ രണ്ട് മുൻജീവനക്കാരികൾ ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. ലൈംഗിക അതിക്രമ പരാതി നൽകിയതിനാലാണ് കരാർ പുതുക്കി നൽകാതെ ജോലിയിൽനിന്ന് പുറത്താക്കിയതെന്നാണ് ഇവരുടെ ആരോപണം. 2016ൽ അന്നത്തെ ദേശീയ വനിതാ കമ്മീഷൻ ഡെപ്യൂട്ടി സെക്രട്ടറി വി വി ബി രാജുവിനെതിരെയാണ് ജീവനക്കാരികൾ ലൈംഗിക പീഡന പരാതി നൽകിയതെന്ന് ഹാഫങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു. നൽകിയ പരാതിയിൽ യാതൊരു നടപടിയും സ്വീകരിക്കാൻ ദേശീയ വനിതാ കമ്മീഷൻ തയ്യാറായില്ലെന്നും പരാതിക്കാരെ ഉദ്ധരിച്ച് ന്യൂസ് 18 റിപ്പോർട്ട് ചെയ്തു. അന്നത്തെ അധ്യക്ഷ ലളിതാ കുമാരമംഗലം പരാതി അവഗണിച്ചു. മാത്രവുമല്ല, സ്ഥാനത്തു തുടരണമെങ്കിൽ ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കൂവെന്ന് പരാതിക്കാരികളിൽ ഒരാളോടു പറഞ്ഞതായും ഹൈക്കോടതിയിൽ സമർപ്പിക്കപ്പെട്ട ഹർജിയിൽ പറയുന്നു. എന്തുകൊണ്ടാണ് ജോലിയുടെ കരാർ നീട്ടിക്കിട്ടാത്തതെന്ന് അന്വേഷിച്ച് പരാതിക്കാരിൽ ഒരാൾ വനിതാ കമ്മീഷന് വിവരാവകാശ അപേക്ഷ നൽകിയിരുന്നു. എന്നാൽ ഇതിനും മറുപടി ലഭിച്ചില്ല. തുടർന്ന് വിഷയത്തിൽ കേന്ദ്ര വിവരാവകാശ കമ്മീഷൻ ഇടപെടുകയും എന്തുകൊണ്ടാണ് മറുപടി നൽകാത്തതെന്ന് ദേശീയ വനിതാ കമ്മീഷനോട് ആരായുകയും ചെയ്തിരുന്നു. അതേസമയം വി വി വി രാജു ആരോപണങ്ങൾ നിഷേധിച്ചു. നിലവിൽ കേന്ദ്ര സർക്കാരിന്റെ അടൽ ഇന്നൊവേഷൻ മിഷൻ ഫ്ളാഗ്ഷിപ്പ് പദ്ധതിയുടെ മേധാവിയാണ് രാജു. ആരോപണങ്ങൾ കള്ളമാണ്. ജോലി നഷ്ടപ്പെട്ടതിനുള്ള പ്രതികാരമായി തന്നെയും വനിതാ കമ്മീഷനെയും അപമാനിക്കാൻ ശ്രമിക്കുകയാണ് പരാതിക്കാരികളെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തിൽ പ്രതികരിക്കാൻ വനിതാ കമ്മീഷൻ തയ്യാറായിട്ടില്ല. content highlights:Former employees accuses national commission women for taking action on harassment complaint


from mathrubhumi.latestnews.rssfeed https://ift.tt/2NwDQ5b
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages