പട്ന (ബിഹാർ): എട്ടു വയസുകാരിയെ ബലാൽസംഗം ചെയ്തുവെന്ന കേസിൽ അധ്യാപകനെ പോലീസ് അറസ്റ്റു ചെയ്തു. ബിഹാറിലെ ഈസ്റ്റ് ചമ്പാരൺ ജില്ലയിലാണ് സംഭവം. സ്വകാര്യ കോച്ചിങ് സെന്റർ നടത്തുന്ന അധ്യാപകനെ ഞായറാഴ്ചയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കോച്ചിങ് സെന്ററിലെ വിദ്യാർഥിനിയായ എട്ടു വയസുകാരിയെ ശനിയാഴ്ച വൈകീട്ട് അധ്യാപകൻ ബലാൽസംഗം ചെയ്തുവെന്നാണ് പരാതി. പെൺകുട്ടിയുടെ അച്ഛൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഡുമാരിയ ഘാട്ട് പോലീസ് അധ്യാപകനെ കസ്റ്റഡിയിലെടുത്തത്. പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. ബലാത്സംഗം ചെയ്തിട്ടുണ്ടെന്ന് പരിശോധനയിൽ തെളിഞ്ഞതായി ഡിഎസ്പി അറിയിച്ചു. പെൺകുട്ടി ചികിത്സയിലാണ്. പ്രതി കുറ്റം സമ്മതിച്ചതായും പോലീസ് അറിയിച്ചു.
from mathrubhumi.latestnews.rssfeed https://ift.tt/2Ix3bLC
via
IFTTT
No comments:
Post a Comment