ന്യൂഡൽഹി: പ്രക്ഷോഭങ്ങൾക്കിടെ പൊതു - സ്വകാര്യ സ്വത്തുക്കൾ നശിപ്പിക്കുന്നത് തടയാൻ മാർഗരേഖയുമായി സുപ്രീംകോടതി. പ്രതിഷേധ സമരങ്ങൾ അടക്കമുള്ളവ നടക്കുമ്പോൾ പൊതു - സ്വകാര്യ സ്വത്തുക്കൾ നശിപ്പിക്കുന്നതിനെതിരെ നൽകിയ ഹർജി പരിഗണിച്ചാണ് നടപടി. കേരളത്തിൽ നിന്നുള്ള കൊടുങ്ങല്ലൂർ ഫിലിം സൊസൈറ്റി നൽകിയ ഹർജി പരിഗണിക്കവെയാണിത്. പൊതു മുതൽ നശിപ്പിക്കുന്ന വിഷയത്തിൽ കേന്ദ്ര സർക്കാരിനു വേണ്ടി അറ്റോർണി ജനറൽ ചില നിർദേശങ്ങൾ കോടതിയിൽ സമർപിച്ചിരുന്നു. ഈ നിർദേശങ്ങൾ കൂടി കണക്കിലെടുത്താണ് മാർഗരേഖ പുറപ്പെടുവിച്ചിട്ടുള്ളത്. സിനിമാ റിലീസ് അടക്കമുള്ള സന്ദർഭങ്ങളിൽ പൊതു - സ്വകാര്യ സ്വത്തുക്കൾ നശിപ്പിക്കുന്നവർക്കുള്ള ഉത്തരവാദിത്തം കൂടി ഉൾപ്പെടുത്തിയാണ് മാർഗരേഖ. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര തിങ്കളാഴ്ച വിരമിക്കുന്നതിനു മുമ്പ് പ്രസ്താവിച്ച വിധിയെന്ന പ്രത്യേകതയും ഇതിനുണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/2y3Hxd3
via
IFTTT
No comments:
Post a Comment