കോട്ടയം: അന്തരിച്ച സാഹിത്യകതാരന്‍ പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ ഖബറിടത്തോട് അനാദരവ് കാണിച്ചെന്ന് സൂചിപ്പിച്ച് എം മുകുന്ദന്‍ നല്‍കിയ ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി ശാരദക്കുട്ടി. ഒരു വര്‍ഷത്തിന്ന ശേഷം ഇത്രയേ ഉള്ളൂ നാമെല്ലാമെന്നായിരുന്നു മുകുന്ദന്‍ പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ കാടുകയറിയ ഖബറിടം ഉള്‍പ്പെടെ ഫേസ്ബുക്കില്‍ കുറിച്ചത്. ഇത്രയേ ആകാവൂ എന്നായിരുന്നു കുറിപ്പിന് ശാരദക്കുട്ടിയുടെ മറുപടി.
മനുഷ്യര്‍ കല്ലും സിമിന്റും കോണ്‍ക്രീറ്റുമായല്ല, പുല്ലും വള്ളിയും പുഴുവും പൂമ്പാറ്റയും മഞ്ഞും വെള്ളവുമായാണ് ഭൂമിയുടെ ഭാഗമാകേണ്ടതെന്ന് ശാരദക്കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു. ''കുഞ്ഞിക്കയെപ്പോലൊരാള്‍ക്ക് ഭൂമിയൊരുക്കുന്ന ഈ സ്മാരകം മതി. ഈ നിത്യഹരിതഭൂമിയിലാണ് ആ കാമുക ഹൃദയവും ശരീരവും സ്വാസ്ഥ്യവും തണുപ്പുമനുഭവിക്കുക. പച്ചമനുഷ്യന്‍ പച്ചയോടു ചേര്‍ന്നു കിടക്കട്ടെ'' എന്നും ശാരദക്കുട്ടി പ്രതികരിച്ചു.
ശാരദക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം;
ഇത്രയേ ആകാവൂ... മനുഷ്യര്‍ കല്ലും സിമിന്റും കോണ്‍ക്രീറ്റുമായല്ല, പുല്ലും വള്ളിയും പുഴുവും പൂമ്പാറ്റയും മഞ്ഞും വെള്ളവുമായാണ് ഭൂമിയുടെ ഭാഗമാകേണ്ടത്. കുഞ്ഞിക്കയെപ്പോലൊരാള്‍ക്ക് ഭൂമിയൊരുക്കുന്ന ഈ സ്മാരകം മതി. ഈ നിത്യഹരിതഭൂമിയിലാണ് ആ കാമുക ഹൃദയവും ശരീരവും സ്വാസ്ഥ്യവും തണുപ്പുമനുഭവിക്കുക.. പച്ചമനുഷ്യന്‍ പച്ചയോടു ചേര്‍ന്നു കിടക്കട്ടെ.
from mangalam.com https://ift.tt/2Rexhar
via IFTTT
No comments:
Post a Comment