'ഇത്തരക്കാര്‍ക്കൊന്നും ഇവിടെ റൂം നല്‍കില്ല'; ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റ് ശീതളിനെ അപമാനിച്ച സ്വകാര്യ ലോഡ്ജ് ഉടമ അറസ്റ്റില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, October 1, 2018

'ഇത്തരക്കാര്‍ക്കൊന്നും ഇവിടെ റൂം നല്‍കില്ല'; ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റ് ശീതളിനെ അപമാനിച്ച സ്വകാര്യ ലോഡ്ജ് ഉടമ അറസ്റ്റില്‍

കോഴിക്കോട് : ട്രാന്‍സ് ജെന്‍ഡര്‍ ആക്ടിവിസ്റ്റ് ശീതള്‍ ശ്യാമിന് റൂം നല്‍കാതിരിക്കുകയും അപമാനിക്കുകയും ചെയ്ത സ്വകാര്യ ലോഡ്ജ് ഉടമ അറസ്റ്റില്‍. 'ഇത്തരക്കാര്‍ക്ക് റൂം നല്‍കില്ലെ'ന്നും പോലീസിന്റെ ഭാഗത്തു നിന്നും ഇതുസംബന്ധിച്ച നിര്‍ദേശമുണ്ട് എന്നുമായിരുന്നു ലോഡ്ജ് ഉടമയുടെയും ജീവനക്കാരുടെയും നിലപാട്.

തിങ്കളാഴ്ച രാവിലെ ഏഴരയോടെ വടകരയിലായിരുന്നു സംഭവം. യൂണിയന്‍ ഉദ്ഘാടനത്തിനായി എത്തിയ ശീതളിനായി അല്‍ സഫ ലോഡ്ജിലാണ് ഭാരവാഹികള്‍ റൂം ബുക്ക് ചെയ്തിരുന്നത്. എന്നാല്‍ രാവിലെ ലോഡ്ജിലെത്തിയ ശീതളിന് റൂം നല്‍കാന്‍ ജീവനക്കാര്‍ തയ്യാറായില്ല.

പോലീസിനെയും മാധ്യമങ്ങളെയും പേടിയില്ല. ഇറങ്ങിപ്പോകണമെന്നാണ് ഉടമയടക്കമുള്ളവര്‍ പറഞ്ഞതെന്നും തന്റെ ഐഡിന്റിറ്റിയെ അപമാനിച്ച് സംസാരിച്ചതിന് പുറമേ കൂടെ വന്ന യൂണിയന്‍ ഭാരവാഹികളെയും ചേര്‍ത്ത് മോശമായി സംസാരിച്ചെന്നും ശീതള്‍ പറഞ്ഞു. ആദ്യമായാണ് ഇത്തരം ഒരു അനുഭവം ഉണ്ടാകുന്നത്. പോലീസിന് ഇക്കാര്യത്തില്‍ മറുപടി നല്‍കാനായില്ലെന്നും ശീതള്‍ ആരോപിച്ചു. ശീതളിന്റെ പരാതിയിലാണ് ലോഡ്ജ് ഉടമയെ അറസ്റ്റു ചെയ്തത്.



from mangalam.com https://ift.tt/2P0U2gI
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages