കാല്‍പ്പന്തിന്റെ നാട്ടില്‍ നിന്നൊരു സെഞ്ചുറി വീരന്‍; ഇന്ത്യയ്ക്ക് വമ്പന്‍ ജയം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, October 1, 2018

കാല്‍പ്പന്തിന്റെ നാട്ടില്‍ നിന്നൊരു സെഞ്ചുറി വീരന്‍; ഇന്ത്യയ്ക്ക് വമ്പന്‍ ജയം

ക്വലാലംപുർ: മലയാളിക്കരുത്തിൽ അണ്ടർ 19 എഷ്യ കപ്പ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് കൂറ്റൻ വിജയം. യു.എ.ഇയെ 227 റൺസിനാണ് ഇന്ത്യ തോൽപ്പിച്ചത്. ഇന്ത്യയ്ക്കായി മലയാളി താരം ദേവ്ദത്ത് പടിക്കലും അനൂജ് റാവത്തും സെഞ്ചുറി നേടി. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ ഓപ്പണർമാരായ ഇരുവരുടെയും മികവിൽ ആറു വിക്കറ്റിന് 354 റൺസെന്ന കൂറ്റൻ സ്കോർ പടുത്തുയർത്തി. ഒപ്പണിങ് വിക്കറ്റിൽ 205 റൺസിന്റെ കൂട്ടുകെട്ട് സൃഷ്ടിച്ചാണ് ഈ സഖ്യം പിരിഞ്ഞത്. മറുപടി ബാറ്റിങിനിറങ്ങിയ യു.എ.ഇ 133 റൺസിന് പുറത്താകുകയായിരുന്നു. 115 പന്തിൽ നിന്ന് 15 ബൗണ്ടറികളും രണ്ട് സിക്സറുമടക്കമാണ് മലപ്പുറം എടപ്പാൾ സ്വദേശിയായ ദേവ്ദത്ത് 121 റൺസ് അടിച്ചുകൂട്ടിയത്. അനൂജ് റാവത്ത് 102 റൺസ് നേടി. പിന്നാലെ നായകൻ പവൻ ഷായും (45), സമീർ ചൗധരിയും (42) ഇന്ത്യൻ സ്കോറിലേക്ക് സംഭാവന നൽകി. മറുപടി ബാറ്റിങ്ങിൽ യു.എ.ഇക്ക് അക്കൗണ്ട് തുറക്കും മുമ്പേ ഓപ്പണർ റോണോക്കിനെ നഷ്ടമായി. പിന്നാലെ ഇന്ത്യൻ ബൗളർമാർ മത്സരത്തിൽ പിടിമുറുക്കി. നാല് യു.എ.ഇ താരങ്ങൾ പൂജ്യത്തിന് പുറത്തായി. അണ്ടർ 19 ഏഷ്യാകപ്പിൽ ഇന്ത്യയുടെ രണ്ടാം വിജയമാണിത്. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ നേപ്പാളിനെ 172 റൺസിന് ഇന്ത്യ തകർത്തിരുന്നു. Content Highlights: under 19 asia cup india crush uae by 227 runs


from mathrubhumi.latestnews.rssfeed https://ift.tt/2zHnJhC
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages