തിരുവനന്തപുരം: ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ വിധിക്കെതിരെ ദേവസ്വം ബോർഡ് പുനഃപരിശോധനാ ഹർജി നൽകില്ല. പകരം ശബരിമലയിലുണ്ടായിരിക്കുന്ന നിലവിലെ ഗുരുതരമായ സ്ഥിതിവിശേഷങ്ങൾ സംബന്ധിച്ച് വിശദമായ റിപ്പോർട്ട് സുപ്രീംകോടതിയിൽ സമർപ്പിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗം തീരുമാനിച്ചു. മുതിർന്ന അഭിഭാഷകൻ മനു അഭിഷേക് സിങ്വിയെ ഇതിനായി നിയോഗിക്കാനും ബോർഡ് യോഗം തീരുമാനിച്ചു. നിലവിൽ കോടതിക്ക് മുന്നിൽ 25 ഓളം പുനഃപരിശോധന ഹർജികളുണ്ട്. ഇതിലെല്ലാം ദേവസ്വം ബോർഡ് കക്ഷികളാണ്. സുപ്രീംകോടതിയുമായി ബന്ധപ്പെട്ട മറ്റു നടപടികളിലേക്ക് കടക്കുന്നതിനും മനു അഭിഷേക് സിങ്വിയുമായി കൂടിയാലോചിക്കും.ഹൈക്കോടതിയിലേയും സുപ്രീംകോടതിയിലേയും അഭിഭഷകരുമായി നിയമോപദേശം തേടും. പ്രശ്നത്തെ രാഷ്ട്രീയ വൽക്കരിക്കാൻ ശ്രമം നടക്കുന്നുണ്ട്. ദേവസ്വംബോർഡ് അത്തരം രാഷ്ട്രീയം കളിക്കില്ല. ശബരിമലയെ കലാപഭൂമിയാക്കാൻ ദേവസ്വംബോർഡ് ആഗ്രഹിക്കുന്നില്ല. ശബരിമലയുമായി ബന്ധപ്പെട്ട പ്രമുഖരെ മുഖ്യമന്ത്രി മുൻ കൈയെടുത്ത് വിളിച്ച് ചേർത്ത് ചർച്ച നടത്തണമെന്ന് സർക്കാരിനോട് ആവശ്യപ്പെടാനും ബോർഡ് തീരുമാനിച്ചു.
from mathrubhumi.latestnews.rssfeed https://ift.tt/2pZa7IH
via
IFTTT
No comments:
Post a Comment