ജയ്പൂർ: രാജസ്ഥാനിൽ സിക്ക വൈറസ് ബാധിച്ചവരുടെ എണ്ണം 109 കവിഞ്ഞു. ജയ്പൂർ നഗരത്തിൽ മാത്രം പുതിയതായി ഒമ്പതോളം പേർക്ക് രോഗം റിപ്പോർട്ട് ചെയ്തു. ഇവരിൽ 91 രോഗികൾ കൃത്യമായ ചികിത്സയെ തുടർന്ന് രോഗത്തെ അതിജീവിച്ച് വരുന്നതായി സംസ്ഥാന ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു. രേഗബാധിത പ്രദേശങ്ങളിൽ യുദ്ധകാലാടിസ്ഥാനത്തിലുള്ള കൊതുകു നശീകരണപ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. സംസ്ഥാന തലസ്ഥാനത്തുള്ള ശാസ്ത്രീ നഗർ പ്രദേശത്താണ് ഏറ്റവും കൂടുതൽ ആളുകൾക്ക് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. സെപ്റ്റംബർ 21നാണ് രാജസ്ഥാനിൽ ആദ്യത്തെ സിക്കാ വൈറസ് രോഗം റിപ്പോർട്ട് ചെയ്യുന്നത്. രോഗം വ്യാപിക്കാൻ തുടങ്ങിയതിനെ തുടർന്ന് കേന്ദ്ര സർക്കാർ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ ഒരു വിദഗ്ദ സംഘത്തെ സംസ്ഥാനത്തേക്കയച്ചിരുന്നു. ഈ സംഘത്തിന്റെ നിർദേശ പ്രകാരം കൊതുകു നശീകരണത്തിനായി ഉപയോഗിച്ചിരുന്ന രാസവസ്തുക്കളിൽ മാറ്റം വരുത്തിയിരുന്നു. ഫോഗിങ്ങും മറ്റ് ശാസ്ത്രീയ സംവിധാനങ്ങളും ഉപയോഗിച്ച് കൊതുകു നശീകരണം കൂടുതൽ കാര്യക്ഷമമാക്കുകയും ചെയ്തു. ഈഡിസ് ഈജിപ്തി കൊതുകുകളാണ് സിക്ക വൈറസ് പരത്തുന്നത്. ഗർഭിണികളെയാണ് രോഗം ഏറ്റവും മാരകമായി ബാധിക്കുന്നത്. അതിനാൽ രോഗ ബാധിത പ്രദേശങ്ങളിലേക്ക് ഗർഭിണികൾ സന്ദർശനം നടത്തുന്നത് സംസ്ഥാന സർക്കാർ വിലക്കിയിട്ടുണ്ട്. 2017 ജനുവരിയിൽ അഹമ്മദാബാദിലാണ് ഇന്ത്യയിൽ ആദ്യമായി സിക്ക വൈറസ് കണ്ടെത്തുന്നത്. content highlights:Zika Cases Rise To 109 In Rajasthan
from mathrubhumi.latestnews.rssfeed https://ift.tt/2CrvnhU
via
IFTTT
No comments:
Post a Comment