പമ്പ: ശബരിമലയിലും പരിസര പ്രദേശങ്ങളിലും പ്രഖ്യാപിച്ച നിരോധനാജ്ഞ തിങ്കളാഴ്ച വരെ നീട്ടി. സംഘർഷം നിലനിൽക്കുന്നതാണ് നീട്ടാൻ കാരണം. തിങ്കളാഴ്ച നട അടയ്ക്കും. ഇലവുങ്കൽ, നിലയ്ക്കൽ, പമ്പ, ശബരിമല എന്നീ നാലിടങ്ങളിലാണ് നേരത്തെ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.കൂടാതെ പ്ലാപ്പള്ളി, തുലാപ്പള്ളി, ളാഹ എന്നിയിടങ്ങളിൽ കൂടി നിരോധനാജ്ഞഇപ്പോൾ പ്രഖ്യാപിച്ചിട്ടുണ്ട്. ബുധനാഴ്ച രാത്രി 12 മുതൽ വെള്ളിയാഴ്ചരാത്രി 12 വരെയായിരുന്നു കളക്ടർ പി.ബി നൂഹ് നിരോധനാജ്ഞനേരത്തെ പ്രഖ്യാപിച്ചത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ നിരോനാജ്ഞ പിൻവലിക്കാനാവില്ല. വെള്ളിയാഴ്ച വൈകിയും പലയിടങ്ങളിലായി സംഘർഷങ്ങളുണ്ടായി. നിലവിലെ സാഹചര്യം വിലയിരുത്തിയപോലീസ് റിപ്പോർട്ട് കൂടി പരിഗണിച്ച ശേഷമാണ് ശേഷം ജില്ലാ കളക്ടക്ടർ നട അടയ്ക്കുന്നത് വരെനിരോധനാജ്ഞ നീട്ടാൻ തീരുമാനിക്കുകയായിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/2R1ftPf
via
IFTTT
No comments:
Post a Comment