ശബരിമല: യുവതികളെ തടഞ്ഞ 200 പേര്‍ക്കെതിരെ കേസെടുത്തു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, October 20, 2018

ശബരിമല: യുവതികളെ തടഞ്ഞ 200 പേര്‍ക്കെതിരെ കേസെടുത്തു

പത്തനംതിട്ട: ശബരിമലയിൽ പ്രവേശനത്തിനായി എത്തിയ യുവതികളെ തടഞ്ഞ 200 ഓളം പേർക്കെതിരെ പോലീസ് കേസെടുത്തു. ആന്ധ്രാപ്രദേശ് സ്വദേശിയായ മാധ്യമ പ്രവർത്തക കവിത ജെക്കാലയേയും കൊച്ചി സ്വദേശിയായ രഹ്ന ഫാത്തിമയേയും തടഞ്ഞ കണ്ടാലറിയുന്ന 200 പേർക്കെതിരെയാണ് കേസ്. സന്നിധാനം പോലീസാണ് മൂന്ന് വകുപ്പുകൾ ചുമത്തി കേസെടുത്തിരിക്കുന്നത്. നിരോനാജ്ഞ ഉത്തരവ് ലംഘിച്ച് സംഘം ചേരുക, ശബരിമലയിലേക്ക് പ്രവേശിക്കാനെത്തിയവർക്ക്സുപ്രീംകോടതി ഉത്തരവ് ലംഘിച്ച്മാർഗ തടസ്സമുണ്ടാക്കുക, പോലീസിന്റെ ഔദ്യോഗിക കുറ്റകൃത്യനിർവ്വഹണം തടസ്സപ്പെടുത്തുക. എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ശബരിമലയുടെ പരിസര പ്രദേശങ്ങളിലുള്ള സിസിടിവികളിൽ നിന്നും പ്രതിഷേധക്കാരുടെ ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്. ഒപ്പം പോലീസിന്റെ വീഡിയോ ചിത്രീകരണത്തിൽ നിന്നും തടഞ്ഞവരെ കണ്ടെത്തും. ഇതിനിടെ പതിനട്ടാംപടിക്ക് താഴെ പ്രതിഷേധം നടത്തിയ പരികർമ്മികളുടെ വിവരങ്ങൾ അറിയിക്കാൻ ദേവസ്വംബോർഡ് മേൽശാന്തിമാർക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. നിരോധനാജ്ഞ നിലനിൽക്കെയുണ്ടായ അസാരണമായ നടപടിയെ തുടർന്നാണ് നോട്ടീസ്.


from mathrubhumi.latestnews.rssfeed https://ift.tt/2CUgDJg
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages