ശബരിമലയിലെ പോലീസ് നടപടിക്ക് കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണ വ്യക്തം- മുഖ്യമന്ത്രി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, October 20, 2018

ശബരിമലയിലെ പോലീസ് നടപടിക്ക് കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണ വ്യക്തം- മുഖ്യമന്ത്രി

ദുബായ്: ശബരിമലയിൽ സുരക്ഷയൊരുക്കുന്നതിന് പോലീസ് നടപടികൾക്ക് കേന്ദ്ര സർക്കാരിന്റെ പിന്തുണ വ്യക്തമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ടുള്ള സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ ക്ഷേത്രപ്രവേശനത്തിന് കർശനമായ സുരക്ഷ ഒരുക്കണമെന്നുള്ള ആവശ്യമാണ് കേന്ദ്ര സർക്കാർ കത്ത് മുഖേന സംസ്ഥാന സർക്കാരിനെ അറിയിച്ചതെന്നും അദ്ദേഹം ഫെയ്സ്ബുക്കിലൂടെ വ്യക്തമാക്കി. സംഘർഷം ഒഴിവാക്കാനും ക്രമസമാധാനം സംരക്ഷിക്കാനും ആവശ്യമാണെങ്കിൽ യുക്തമായ നിരോധന ഉത്തരവുകൾ പുറപ്പെടുവിക്കാനും സാമൂഹ്യമാധ്യമങ്ങളെ നിയന്ത്രിക്കാനും വേണ്ട നടപടികൾ സ്വീകരിക്കണമെന്ന നിർദ്ദേശവും കത്തിലുണ്ട്. ഈ പശ്ചാത്തലത്തിൽ ശബരിമലയിൽ ദർശനത്തിനായി എത്തിച്ചേരുന്ന എല്ലാവർക്കും ആവശ്യമായ സുരക്ഷയും സൗകര്യങ്ങളും ഒരുക്കുന്ന പോലീസ് നടപടിക്ക് കേന്ദ്ര സർക്കാരിന്റെ പിന്തുണയുണ്ടെന്ന് വ്യക്തമാണ്. ശബരിമല ക്ഷേത്ര ദർശനം ആഗ്രഹിക്കുന്ന എല്ലാ വിഭാഗങ്ങൾക്കും അതിനുള്ള സംരക്ഷണം നൽകുക എന്നത് സർക്കാരിന്റെ ഉത്തരവാദിത്തമാണ്. ആ ഉത്തരവാദിത്തം നിർവഹിക്കാനുള്ള ഇടപെടലാണ് സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിക്കൊണ്ടിരിക്കുന്നത്. എന്നാൽ സുപ്രീംകോടതി വിധി അനുസരിച്ച് ദർശനത്തിന് എത്തുന്ന ചിലരെ ഒരുകൂട്ടം ആളുകൾ തടയുകയും നിയമം കൈയ്യിലെടുക്കുകയുമാണ് ചെയ്യുന്നത്. ഇത്തരം ഘട്ടങ്ങളിൽ അതിനെ മറികടന്ന് സ്ത്രീകളെ ക്ഷേത്രദർശനം സാധ്യമാക്കുന്നതിനും ശബരിമലയിലെ സമാധാന അന്തരീക്ഷം നിലനിർത്തുന്നതിനും ഉതകുന്ന പ്രവർത്തനമാണ് പോലീസ് ചെയ്യുന്നത്. അയ്യപ്പദർശനത്തിന് എത്തിച്ചേരുന്നവർക്ക് അതിനുള്ള സൗകര്യം ലഭിക്കേണ്ടത് അവരുടെ അവകാശം എന്ന നിലയിലാണ് കാണേണ്ടത്. അതുകൊണ്ട് സന്നിധാനത്തിൽ എത്തിച്ചേരുന്നതിനും അയ്യപ്പദർശനം നടത്തുന്നതിനും ഭക്തരായ ആർക്കും അവകാശമുണ്ട്. ഈ അവകാശം സംരക്ഷിക്കുന്നതിന്റെ ഭാഗമായി ക്ഷേത്രദർശനത്തിന് വരുന്നവർക്ക് സുരക്ഷ ഒരുക്കുക മാത്രമാണ് സർക്കാർ ചെയ്യുന്നത്. ക്ഷേത്രമടച്ചിടലും പുതിയ വിഭാഗങ്ങളെ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചരിത്രസംഭവങ്ങൾ കേരളത്തിൽ മുമ്പുണ്ടായിട്ടുണ്ട്. ഗുരുവായൂർ സത്യാഗ്രഹ സമയത്ത് ഗുരുവായൂർ ക്ഷേത്രം അടച്ചിട്ടിരുന്നു. കടുത്ത ജനകീയ സമ്മർദ്ദത്തെത്തുടർന്ന് അത് തുറക്കേണ്ടിയും വന്നു. 1936 ൽ തിരുവിതാംകൂർ സർക്കാരും 1938 ൽ മദിരാശി സർക്കാരും എല്ലാവർക്കും ക്ഷേത്രപ്രവേശനം അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് ഇറക്കി. എന്നാൽ ഗുരുവായൂർ ക്ഷേത്രത്തിൽ 1947 വരെ അവർണ്ണർക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല. അവസാനം നീണ്ട 9 വർഷക്കാലം നടന്ന ജനകീയ ഇടപെടലുകളിലൂടെ മദിരാശി സർക്കാർ നിയമം നിർമിച്ചാണ് ഗുരുവായൂർ ക്ഷേത്രത്തിൽ എല്ലാ വിഭാഗങ്ങൾക്കുമുള്ള പ്രവേശനം സാധ്യമാക്കിയത്. ജനങ്ങളുടെ ആരാധനാ സ്വാതന്ത്ര്യം ആർക്കും നിഷേധിക്കാൻ പറ്റുന്ന ഒന്നല്ല എന്ന ചരിത്രമാണ് ഇത് നമ്മെ ഓർമ്മിപ്പിക്കുന്നത്. എല്ലാ വിശ്വാസികൾക്കും ഒരു പോലെ ദർശനം നടത്താൻ ആദ്യകാലം മുതൽ സ്വാതന്ത്ര്യമുള്ള ക്ഷേത്രമാണ് ശബരിമല. വാവരെയും ധർമ്മ ശാസ്താവിനെയും ആരാധിക്കാൻ സൗകര്യമുള്ള ഇടം കൂടിയാണ് ഇത്. ജാതി-മത ഭേദമന്യേ പ്രവേശനം അനുവദിച്ചിടത്ത് മുഴുവൻ സ്ത്രീകൾക്കും പ്രവേശിക്കാൻ കഴിയുന്ന സാഹചര്യമാണ് കോടതി വിധിയുടെ ഭാഗമായി ഇപ്പോൾ വന്നിട്ടുള്ളത്. ഇത്തരത്തിലുള്ള ഒരു ക്ഷേത്രത്തിൽ ദർശനത്തിനെത്തുന്നവരെ സഹായിക്കുകയും കുഴപ്പമുണ്ടാക്കുന്നവരെ തടഞ്ഞും ക്ഷേത്രത്തിന്റെ പ്രവർത്തനം സുഗമമാക്കാനാണ് ഏത് വിശ്വാസിയും ആഗ്രഹിക്കുക. വിശ്വാസികളുടെ ആരാധനാ സ്വാതന്ത്ര്യത്തെ സർക്കാർ ഏറെ ബഹുമാനിക്കുന്നു. അതുകൊണ്ട് തന്നെ ശബരിമലയെ കലാപഭൂമിയാക്കി മാറ്റുന്നതിനുള്ള ശ്രമങ്ങളെ ഒരു കാരണവശാലും സർക്കാരിന് അംഗീകരിക്കാനാവില്ല. അതിനാൽ എല്ലാ വിശ്വാസികൾക്കും അയ്യപ്പദർശനം നടത്തുന്നതിനുള്ള സാഹചര്യം ഒരുക്കുന്നതിന് സർക്കാർ പരിശ്രമിക്കും. ഇക്കാര്യത്തിൽ കോടതിവിധി വിശ്വാസികളുടെ വിശ്വാസത്തെ ഹനിക്കാതെ നടപ്പിലാക്കാനാണ് സർക്കാർ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ആ നടപടി വീണ്ടും സർക്കാർ തുടരുക തന്നെ ചെയ്യുമെന്നും മുഖ്യമന്ത്രി ്അറിയിച്ചു.


from mathrubhumi.latestnews.rssfeed https://ift.tt/2CSlnz5
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages