ചവറ : ശബരിമലയില്‍ അക്രമം കാട്ടിയ ആരെയും വെറുതെവിടാന്‍ ഉദ്ധേശിച്ചിട്ടില്ലെന്ന് മന്ത്രി ജി സുധാകരന്‍. ശബരിമലയില്‍ പ്രായമായ അമ്മമാരെ അപമാനിക്കാന്‍ പോലും ഇക്കൂട്ടര്‍ മടികാണിച്ചില്ല. അവിടെ വീണ കണ്ണുനീരിന്റെ ഫലം അക്രമകാരികള്‍ അനുഭവിക്കുമെന്നും അദ്ധേഹം കൂട്ടിച്ചേര്‍ത്തു.
ക്ഷേത്രപ്രവേശന വിളംബരത്തിനുമുമ്പ് കറുത്ത നിറക്കാരനായ നായര്‍ക്കുപോലും ക്ഷേത്രങ്ങളില്‍ പ്രവേശന സ്വാതന്ത്രം നിഷേധിച്ചിരുന്നു. അമ്പലം സ്വന്തമാണെന്നു കരുതി തന്ത്രിമാരും, രാജഭരണം വെറും ചരിത്രം മാത്രമാണെന്നു തിരിച്ചറിവില്ലാത്ത രാജക്കാന്‍മാരും , സുപ്രീംകോടതി വിധി അനുസരിക്കില്ലെന്നു പറഞ്ഞുനടക്കുന്ന നേതാക്കന്‍മാരും കേരളത്തിന്റെ നവോത്ഥനത്തിനുവേണ്ടി നടന്നിട്ടുള്ള സമരങ്ങളെ വിസ്മരിക്കരുന്നവരും സത്യത്തെ നിരാകരിക്കുന്നവരുമാണെന്നു മന്ത്രി കൂട്ടിച്ചേര്‍ത്തു.
from mangalam.com https://ift.tt/2PWXYzo
via IFTTT
No comments:
Post a Comment