ശബരിമല സംഘര്‍ഷത്തില്‍ അറസ്റ്റ് 2000 കടന്നു; 452 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, October 26, 2018

ശബരിമല സംഘര്‍ഷത്തില്‍ അറസ്റ്റ് 2000 കടന്നു; 452 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

ശബരിമല : ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന അക്രമ സംഭവങ്ങളില്‍ അറസ്റ്റ് 2000 കടന്നു. ഇതുവരെ 2061 പേരെ അറസ്റ്റു ചെയ്തു. ഇവരില്‍ 1500 ഓളം പേരെ ജാമ്യം നല്‍കി വിട്ടയച്ചു. ഇന്നലെ രാത്രി മാത്രം 700 പേരാണ് അറസ്റ്റിലായത്. സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഇതുവരെ 452 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഹര്‍ത്താല്‍, വഴിതടയല്‍, കലാപമുണ്ടാക്കാന്‍ ശ്രമം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് നടപടി. പോലീസ് തയ്യാറാക്കിയ പട്ടികയിലുള്ള ഭൂരിഭാഗം പേരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. ഫേസ്ബുക്കില്‍ അടക്കം വ്യാജപ്രചരണം നടത്തിയവര്‍ക്കെതിരെയും നടപടി ഉണ്ടാകും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട എന്നീ ജില്ലകളിലുള്ളവരാണ് ലിസ്റ്റിലുള്ളവരില്‍ ഏറെയും. ജില്ലാ പോലീസ് മേധാവിമാരുടെ നേതൃത്വത്തില്‍ അറസ്റ്റ് തുടരുകയാണ്.

അക്രമ സംഭവങ്ങള്‍ സൃഷ്ടിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ തുടരുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കി.



from mangalam.com https://ift.tt/2At2lNq
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages