അമരാവതി: ആന്ധ്രപ്രദേശിലെ പ്രതിപക്ഷ നേതാവും വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ നേതാവുമായ ജഗന്‍മോഹന്‍ റെഡ്ഡിക്കു നേരെയുണ്ടായ ആക്രമണം മുന്‍കൂട്ടി നിശ്ചയിച്ച നാടകമെന്ന പറഞ്ഞ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു.
സംസ്ഥാനത്ത് ക്രമസമാധാനനില തകരാറിലാണെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ബിജെപിയും വൈഎസ്ആര്‍ കോണ്‍ഗ്രസും ചേര്‍ന്ന് നടത്തിയ നാടകമാണെന്നാണ് ആക്രമണത്തെക്കുറിച്ച് മുഖ്യമന്ത്രിയുടെ പ്രതികരണം. ഇത്തരത്തിലാണെന്ന് കണ്ടാല്‍ സര്‍ക്കാറിനെ പിരിച്ചു വിടുകയാണ് ഉദ്ദേശ്യം. 40 വര്‍ഷത്തെ രാഷ്ട്രീയ ജീവിതത്തിനിടക്ക് ഇത്തരം തരംതാണ നാടകം കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെ വിശാഘപട്ടണം വിമാനത്താവളത്തില്‍ വച്ചാണ് ജഗന്‍മോഹന്‍ റെഡ്ഡിക്കെതിരെ ആക്രമണമുണ്ടായത്. ഈസ്റ്റ് ഗോദാവരി സ്വദേശിയായ ശ്രീനിവാസ റാവു എന്നയാള്‍ ജഗന്‍മോഹന്റെ പുറത്ത് കോഴിപ്പോരിന് ഉപയോഗിക്കുന്ന ആയുധം വച്ച് ആക്രമിക്കുകയായിരുന്നു. എന്നാല്‍ ഇയാള്‍ റെഡ്ഡിയുടെ വലിയ ആരാധകനാണെന്നും പ്രശസ്തിക്കു വേണ്ടിയാണ് കൃത്യം ചെയ്തതെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു.
ജഗന്‍മോഹന്‍ റെഡ്ഡിക്കെതിരെയുണ്ടായ ആക്രമണത്തില്‍ ഡി.ജി.പിയോട് റിപ്പോര്‍ട്ട് തേടിയ ഗവര്‍ണര്‍ ഇ.എസ്.എല്‍. നരസിംഹന്റെ നടപടിയെയും ചന്ദ്രബാബു നായിഡു വിമര്‍ശിച്ചു. താന്‍ ഒരുപാട് ഗവര്‍ണര്‍മാരെ കണ്ടിട്ടുണ്ടെന്നും അദ്ദേഹം ചെയ്തത് തെറ്റാണെന്നും നായിഡു പറഞ്ഞു.
അക്രമിയുടെ ബന്ധുക്കള്‍ ടി.ഡി.പി പശ്ചാത്തലമുള്ളവരാണെന്നും പാര്‍ട്ടിക്കെതിരെ അന്വേഷണം വേണമെന്നും വൈ.എസ്.ആര്‍. കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. വ്യാഴാഴ്ചയാണ് വിശാഖപട്ടണം വിമാനത്താവളത്തില്‍ വെച്ച് സെല്‍ഫിക്കായി സമീപിച്ച ശ്രീനിവാസ റാവു ജഗന്‍മോഹന്‍ റെഡ്ഡിയെ ആക്രമിച്ചത്.
from mangalam.com https://ift.tt/2PWGUd1
via IFTTT
No comments:
Post a Comment